അനുസരണം

നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെപ്പറ്റി. ഇത് എവിടെനിന്നാണെന്നും എങ്ങനെയാണ് പടരുന്നതെന്നും നമുക്ക് അറിയാം. നാം എപ്പോഴും ശുചിത്വം പാലിക്കണം. സ്ക്കൂളുകളിൽ ടീച്ചേഴ്സ് പറയാറുണ്ട് കൈകഴുകിയതിനുശേഷം ഭക്ഷണം കഴിക്കണം. വീട്ടിൽ മുതിർന്നവർ പറയുന്നതും അനുസരിക്കാറില്ല. ഇപ്പോൾ കൊറോണ വന്നപ്പോൾ കൈകൾ എപ്പോഴുൂം വൃത്തിയാക്കണം. പഴയകാലത്ത് പുറത്തുപോയി വന്നാൽ കൈകാലുകൾ കഴുകാൻ പുറത്ത് വെള്ളം വയ്ക്കാറുണ്ട്. കൈ കാലുകൾ കഴുകിയിട്ടാണ് നാം അകത്തേക്ക് പോകുന്നത്. ഒരു മരണ വീട്ടിൽ പോയാലും കുുളിച്ചിട്ടേ വീടിനകത്തേക്ക് കയറുകയുള്ളൂ. ഇപ്പോൾ അതൊന്നും ഇല്ല. കാരണം വീടിനകത്തല്ലേ കുളിമുറി. കാലംമാറിയപ്പോൾ മനുഷ്യന്റെ ഈ രീതിയും മാറി. കൊറോണ പോലുള്ള മാറാരോഗങ്ങൾ കടന്നുകൂടി. കൂട്ടുകാരെ നമുക്ക് ഒരുമിച്ച് നിൽക്കാം. ഒന്നാമത് മുതിർന്നവരും ടീച്ചേഴ്സും പറയുന്നത് അനുസരിക്കണം. എപ്പോഴും ശുചിത്വം പാലിക്കണം. രണ്ടുനേരവും കുളിക്കണം. കൈകാലുകൾ എപ്പോഴും വൃത്തിയായി വയ്ക്കണം


ബെസലേൽ ഷിജു
3 എ ഗവ എൽ പി സ്ക്കൂൾ കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം