ഭയന്നിടില്ല നാം ചെറുത്തു നിർത്തിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്കന്നിടും വരെ
കൈകൾ നാം ഇടയ്‌ക്കിടയ്ക് സോപ്പുകൊണ്ട് കഴുകേണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തിൽ
ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു വച്ചിടില്ല നാം
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സവേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നും ആംബുലൻസും ആളുമെത്തും
ഹെൽപ്പിനായി ബസിലേറി പൊതുഗത്തഗത്തിലല്ല യാത്രകൾ
പരതിടില്ല കോവിഡിൻ ദുഷിച്ച ചിത്ത അണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ഓഹിയും സുനാമിയും പ്രളയവും കടന്നുപോയി
ധിരരായി കരുത്തരായി നാം ചെറുത്തതോർക്കണം
ചരിത്രപുസ്തകത്തിൽ നാം കുറിച്ചിട്ടു കൊറോണയെ
തുറത്തിവിട്ടു നടുക്കാത്ത നന്മയുള്ള മദ്യരാം.