ഒരുമ

കേട്ടില്ലേ കുട്ടുകാരെ ചൈനയിൽ നിന്നും
ഒരു സമ്മാനം കിട്ടി ലോകരാജ്യങ്ങൾക്കെല്ലാം തന്നെ
മനുഷ്യകുലത്തിന്റെ പ്രാണനെയെടുക്കുന്ന
കൊറോണ വൈറസ് എന്ന ചെറു കിടമാണ്
തുരത്താം നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ
പ്രതിരോധികം നമുക്കൊന്നിച്ചു കുട്ടുകാരെകൈകളെ കഴുകിടാം സോപ്പിട്ടവെള്ളത്തിൽ
മൂടിടാം മുഖത്തെയും ചുമച്ചു തുമ്മുമ്പോഴും
കൈകോർത്തു പ്രാർത്ഥിച്ചിടാം നമുക്കൊന്നുച്ചു
നമ്മൾക്കായി ത്യാഗം സഹിക്കുമതുര സേവകർക്കായ്
ഉച്ചക്കൊടും വെയിലിൽ ഒട്ടും പതറിടാതെ
കാക്കും കാക്കി കാവൽ ഭടന്മാർക്കുമായ്
മറന്നിടല്ലേ നമ്മൾ നമ്മുടെ കുടുമ്പത്തിന്
രക്ഷയ്ക്കായ് പൊരുതുന്ന ഭരണ കർത്താക്കളെ
പാലിച്ചിടണം അവർ ചൊല്ലുന്ന തീരുമാനങ്ങൾ
കൂട്ടം കുടിടേണ്ട ഇപ്പോൾ വീട്ടിലിരിക്കാം
ചട്ടങ്ങൾ പാലിച്ചു കൊണ്ടിങ്ങനെ ചെയ്തെന്നാകിൽ
നമുക്കൊന്നിച്ചി മഹാമാരിയെ ജയിച്ചിടാം.

 

അർഷിത്
IV B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത