കുളത്തിലേക്ക് വീഴുന്നത് സ്വപ്നം കണ്ടാണ് അമ്മുക്കുട്ടി ഉണർന്നത്. അവൾ അമ്മേയെന്നു വിളിച്ചു കൊണ്ട് അടുക്കളയിലേക്കു ഓടി. അമ്മയുടെ നാട്ടിലേക്കു പോകാനും അവിടുത്തെ കാഴ്ചകൾ കാണാനും എനിക്ക് കൊതിയാകുന്നു. അച്ഛനിപ്പോൾ വരും മോളു പോയി വേഗം റെഡിയായി വാ. ശെരി അമ്മേ എന്നു പറഞ്ഞു കൊണ്ട് അമ്മു മുറിയിലേക്ക് പോയി. അമ്മു കുളിച്ചിട്ട് അച്ഛൻ വാങ്ങി കൊടുത്ത പുത്തനുടുപ്പിട്ട് വന്നു. അമ്മൂ കാപ്പി കുടിക്കാൻ വരൂ അമ്മ വിളിക്കുന്നതു കേട്ടു. "ദാ വരുന്നമ്മേ "എന്നു പറഞ്ഞവൾ ഓടി ചെന്നു. അവൾ ചെല്ലുമ്പോൾ ചെറു ചിരിയോടെ അച്ഛൻ അവിടെ ഇരിപ്പുണ്ടായിരുന്നു. അപ്പോഴേക്കും വണ്ടി മുറ്റത്തെത്തി. അമ്മൂ വേഗമാകട്ടെ വണ്ടി വന്നത് കണ്ടില്ലേ. ശരി അച്ഛാ ഞാൻ ദാ വരുന്നു. അവർ യാത്ര തുടങ്ങി. ഉച്ചയോടെ അവർ മുത്തശ്ശന്റെ വീട്ടിലെത്തി. മുത്തശ്ശനെ കണ്ട പാടെ അമ്മുക്കുട്ടി ഓടി വന്ന് കെട്ടി പിടിച്ചു. മക്കളെ എന്താ ഇത്ര വൈകിയത്? എത്ര നേരമായി നോക്കിയിരിക്കുന്നു. വാ മുത്തശ്ശാ എനിക്ക് തോടും കാവും കുളവുമൊക്കെ കാണാൻ കൊതിയാകുന്നു. ഇപ്പൊ വേണ്ട മോളെ. മോള് പോയി കുളിച്ചു ആഹാരമൊക്കെ കഴിച്ചിട്ട് പതുക്കെയാവാം. മുത്തശ്ശൻ അവളെയും കൂട്ടി അകത്തേക്ക് പോയി. മുത്തശ്ശി വച്ച ചീര തോരനും കോവക്ക വിഴുക്കും കൂട്ടി ചോറുണ്ണാം. അമ്മൂ മുത്തശ്ശിയുടെ നീട്ടിയ വിളി കേട്ട് അമ്മു അടുക്കളയിലേക്കു ഓടി. ഊണ് കഴിഞ്ഞ് തിരികെ വന്നപ്പോൾ മുത്തശ്ശൻ കോലായിൽ ഇരിപ്പുണ്ട്. വാ മുത്തശ്ശാ നമുക്ക് പോകാം. അമ്മുക്കുട്ടി ഇങ്ങ് വന്നേ മുത്തശ്ശൻ പറയട്ടെ. എന്താ മുത്തശ്ശാ !അമ്മു ചോദിച്ചു മോളെ കാവും കുളവും ഒന്നുമിവിടെയില്ല. എന്താ മുത്തശ്ശാ അതൊക്കെ എവിടെ? അമ്മു അതിശയത്തോടെ ചോദിച്ചു. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കണ്ണാടി പോലത്തെ വെള്ളമുള്ള തോടും കുഞ്ഞുമീനും ഞാൻ കണ്ടതല്ലേമുത്തശ്ശാ. മുത്തശ്ശൻ പറഞ്ഞു. അതൊക്കെ പോയി കുട്ടീ. ആരും നോക്കാതെ കാവൊക്കെ വെട്ടി തെളിച്ചു റോഡാക്കി. അയ്യോ !മുത്തശ്ശാ അപ്പോൾ കാവീന്ന് വിളിക്കുന്ന കുയിലിന്റെ പാട്ട് കേൾക്കാൻ പറ്റില്ലേ? ഇല്ല മോളെ അവിടെയുള്ള എല്ലാ ജീവികളും നശിച്ചു. കുളവും മൂടിയോ മുത്തശ്ശാ, എനിക്ക് സങ്കടം വരുന്നു. മുത്തശ്ശൻ പറഞ്ഞു "മോളെ സങ്കടപ്പെടാതെ"... "എല്ലാം നശിപ്പിച്ചു. പരിസ്ഥിയെ പോലും വിറ്റ് കാശാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നാട്ടിലുള്ളത് മോളെ". കാവ് നിന്ന സ്ഥലത്തിപ്പോ ഒരു വലിയ ഫ്ലാറ്റ് വന്നിട്ടുണ്ട്. ഒത്തിരി ആളുകൾ താമസമുണ്ട്. അവിടുന്ന് വരുന്ന അഴുക്ക വെള്ളം ചെന്നു തോട്ടിലാ പതിക്കുന്നത്. അതോടെ തോടും നശിച്ചു. എന്തിനേറെ ശ്വസിക്കാൻ അൽപ്പം ശുദ്ധവായു പോലും കിട്ടാതായി. മുത്തശ്ശനും ശ്വാസം മുട്ടലും പനിയും ഒക്കെ വന്നു. അമ്മു മോള് എങ്ങാട്ടും പോകണ്ട. അസുഖം വരാൻ ഇത്തിരി സമയം മതി. നമ്മൾ പാലിക്കുന്ന ശുചിത്വമാണ് നമ്മുടെ രോഗ പ്രതിരോധം. അതു കൊണ്ടാ മുത്തശ്ശൻ മോളെ എങ്ങോട്ടും കൊണ്ടു പോകാത്തത്. സാരമില്ല ആരും പ്രകൃതിയെ സ്നേഹിക്കാത്തതു കൊണ്ടാ. "പ്രകൃതി യെ സ്നേഹിച്ചാൽ പ്രകൃതി നമ്മളെയും സ്നേഹിക്കും". അമ്മുക്കുട്ടിയുടെ നാളെയെങ്കിലും അങ്ങനെ ആവട്ടേയെന്നു മുത്തശ്ശൻ പ്രാർത്ഥിക്കാം.