ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ് 2023

സ്വതന്ത്ര വിജ്ഞാനോത്സവം 2023 ന്റെ ഭാഗമായി ജവഹർ കോളനി സ്കൂളിലും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്;ഡിജിറ്റൽ പോസ്റ്റർ രചന, ഐ ടി കോർണർ എക്സിബിഷൻ എന്നിവ നടന്നു. ഇൻസ്റ്റലേഷൻ ഫെസ്റ്റിലെ സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കുമായാണ് സംഘടിപ്പിച്ചത്. ഡിജിറ്റൽ പോസ്റ്റർ രചനയിൽ അമ്പതിലേറെ കുട്ടികൾ പങ്കെടുത്തു. ഐ.ടി കോർണറിൽ റോബോട്ടിക്സ്, ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ്, പൈതൺ കോർണറുകൾ ഉണ്ടായിരുന്നു. ഹോളോഗ്രാം, വി.ആർ ഹെഡ്സെറ്റ് ഇവയും പരിചയപ്പെടുത്തി. പത്താം ക്ലാസ് ലിറ്റിൽകൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ മയിൽപ്പീലി ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. ഒന്നു മുതൽ പത്തുവരെയുളള എല്ലാ കുട്ടികളെയും പ്രദർശനം കാണാൻ കൊണ്ടുവന്നു.

തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫെസ്റ്റിൽ ആഗസ്റ്റ് 13 ന് 70 കുട്ടികളും 4 അധ്യാപകരും പങ്കെടുത്തു. വിവര സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങൾ കണ്ടും കേട്ടും പഠിക്കാനുള്ള ഒരു വേദിയായി ഫ്രീഡം ഫെസ്റ്റ് മാറി.

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

 
ff2023-tvm-42086-1
 
ff2023-tvm-42086-2
 
ff2023-tvm-42086-5
 
ff2023-tvm-42086-4
 
ff2023-tvm-42086-3
 
ff2023-tvm-42086-6

ഐ ടി കോർണർ എക്സിബിഷൻ

 
42086_exe1
 
42086_exe1
 
42086_exe3
 
42086_exe5
 
42086_exe8
 
42086_exe7
 
42086-exe4
 
42086-exe6