വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക. സെമിനാറുകൾ, വിവിധ ശില്പശാലകൾ, സംഘടിപ്പിക്കുക. പതിപ്പുകൾ,മാഗസിനുകൾ,ചിത്രരചനാ മത്സരം, കവിതാ രചന, കഥാ രചന , പുസ്തകാസ്വാദനം, പ്രബന്ധ രചന തുടങ്ങി വിവിധ രചനാ മത്സരങ്ങൾ നടത്തുക, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദി . ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി തീരുമാനമെടുക്കുകയുണ്ടായി.

                         2021 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ: ശ്രീജ അവർകളുടെ അധ്യക്ഷതയിൽ പ്രസിദ്ധ എഴുത്തുകാരനും കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡു ജേതാവുമായ ശ്രീ എസ് ആർ ലാൽ നിർവഹിച്ചു. മുഖ്യപ്രഭാഷണം നോവലിസ്റ്റും കാന്തമല ചരിതം സീരീസ് രചയിതാവുമായ ശ്രീ : വിഷ്ണു എം.സിയും നടത്തി. സംസ്ഥാന വിദ്യാരംഗം കോർഡിനേറ്റർ ശ്രീ :ഹരികുമാർ അവർകൾ പ്രത്യേക ആശംസയും നടത്തി. ഈ സ്കൂളിലെ മുൻ കലാപ്രതിഭയും സരിഗമപ ഫെയിം കുമാരി : അവനി എസ് എസ് കവിത ആലപിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളുടെ ഉദ്ഘാടനവും നിർവഹിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളോടു കൂടി ചടങ്ങ് അവസാനിപ്പിച്ചു. വീഡിയോ കാണാം.... 

കേരളപ്പിറവി ദിനാഘോഷം - മലയാള ഭാഷാ വാരാഘോഷം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി കേരളപ്പിറവി ദിനാഘോഷം നടന്നു (1-11-21 )

ബാലസാഹിത്യകഥാകാരനും നോവലിസ്റ്റുമായ ശ്രീ : എസ് ആർ ലാൽ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ശ്രീ പിരപ്പൻ കോട് അശോകൻ മലയാള ഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ച് മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു. കുട്ടികളിൽ കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും നല്ല അവബോധം ഉണ്ടാക്കാൻ സാധിച്ചു എന്ന് നിസംശയം പറയാം. വീഡിയോ കാണാം .

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി. കവിതാ രചന, കഥാ രചന, ചിത്രരചന, അഭിനയം, കവിതാപാരായണം, നാടൻ പാട്ട്, വായനക്കുറിപ്പ് ( പുസ്തകാസ്വാദനം) എന്നിവ. ജില്ലാ തല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് കവിതാപാരായണത്തിൽ കുമാരി ഉണ്ണി മാലുവിനെയും അഭിനയത്തിൽ അമൽ ബാബുവിനെയും ഒന്നാം സമ്മാനത്തിന് തെരെഞ്ഞെടുത്തു. പുസ്തകാസ്വാദനത്തിന് അബിന എ അനിലിന് രണ്ടാം സ്ഥാനവും ലഭിച്ചു. കുട്ടികളിലെ സർഗ ശേഷി വളർത്തുന്നതിന് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സഹായിക്കുന്നു. "പെൺകുട്ടികളുടെ ദിവസം "" ആഘോഷിക്കുന്നതിന്റെ ഭാഗമായി "സ്ത്രീ ശാക്തീകരണം " എന്ന വിഷയത്തിൽ ഉപന്യാസ മത്സരം ബി ആർ സി യിൽ നടത്തുകയുണ്ടായി. അതിൽ ഒന്നാം സ്ഥാനം അസ്ന എ എന്ന കുട്ടി കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ കുട്ടിയാണ് എന്നതിൽ അഭിമാനം തോന്നുന്നു.