വിദ്യാർത്ഥികളുടെ വിജ്ഞാനവും വിനോദവും  വളർത്തുക  എന്ന ലക്ഷ്യത്തോട് കൂടി സ്കൂളിൽ  ടൂറിസം ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തിനായി  ജില്ലാ പഞ്ചായത്തിൽ നിന്നും നമ്മുടെ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ ചെറിയ ധനസഹായം ലഭിക്കുകയുണ്ടായി.ഈ ധനസഹായവും സ്കൂൾ ഫണ്ടിൽ നിന്നുള്ള തുകയും ചേർത്ത് കുട്ടികൾ ഒരു ഷോർട് ഫിലിം നിർമിക്കുകയും വിദ്യാലയത്തിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തു.