സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൊളിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തൊളിക്കോട്.

മഴക്കാലമായാൽ തൊളികെട്ടികിടക്കുന്നതിനാൽ മനുഷ്യർക്ക്സഞ്ചരിക്കാനാവില്ല.തൊളികെട്ടികിടക്കുന്നസ്ഥലമായതുകൊണ്ട് തൊളിക്കോട്

എന്ന നാമം രൂപംപ്രാപിച്ചു എന്നാണ് ഐതീഹ്യം.ഗിരിവർഗക്കാരായ കാണിക്കാർ ആയിരുന്നു ഇവിടുത്തെ ആദിമ

നിവാസികൾ.തിരുവനന്തപുരം ജില്ലയിലെ ഇതര ഗ്രാമങ്ങൾ ,കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്നുള്ളവരും ആയിരുന്നു ഇവിടുത്തെ

കുടിയേറ്റക്കാരുടെ പൂർവികർ.പാറക്കെട്ടുകളും കാടുകളും തെളിച്ചെടുത്താണ്കുടിയേറ്റക്കാർ ഇവിടെ വാസമുറപ്പിച്ചത് . വളരെ പണ്ടുകാലത്ത്

തൊളിക്കോട് ഇന്ന് കാണുന്ന റോഡ് ഒരു ചെറിയ നടപ്പാത ആയിരുന്നു. ആ നടപ്പാതയ്ക്ക് ഒരു കുതിരയ്ക്ക് നടക്കാനുള്ള വലിപ്പമാണ്

ഉണ്ടായിരുന്നത് .ആളുകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി അധികാരിയുടെ നേതൃത്വത്തിൽ നാട്ടുക്കൂട്ടംവിളിച്ചുകൂട്ടിയിരുന്നു.

കാളവണ്ടി,വില്ലുവണ്ടി കുതിരവണ്ടിഎന്നിവയിലായിരുന്നുയാത്ര.ഏകദേശം1965വരെയുംവികസനമില്ലാത്തമേഖലയായിരുന്നുപ്രദേശം.

പ്രധാനതൊഴിൽ.കുലത്തൊഴിലുകളും ചിലർ ചെയ്തിരുന്നു.നെല്ല്,മരച്ചീനി,ചേന,ചേമ്പ് ,കാച്ചിൽ,കൂവ, വാഴ തുടങ്ങിയവയാണ് പ്രധാനവിളകൾ.നെല്ല്

സ്വന്തമായി പുഴുങ്ങി കുത്തി എടുക്കുമായിരുന്നു. മരച്ചീനി ഉണക്കിസൂക്ഷിച്ചിരുന്നു.ഇതെല്ലാം സ്വന്തമായി ഉള്ളവർ ചെയ്യുന്നതാണ് . എന്നാൽ

സാധാരണക്കാരായ കൂലിവേലക്കാരുടെ സ്ഥിതി ദയനീയമായിരുന്നു.കാലം മാറുന്നതിനനുസരിച്ച് ചക്രം,അണ, പൈസ, രൂപ എന്നിങ്ങനെ

മൂല്യങ്ങൾക്ക് മാറ്റങ്ങളും സംഭവിച്ചു.ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു എന്നതിനാൽ കൃഷിയിടങ്ങൾധാരാളം ഉണ്ടായിരുന്നു.ഇന്ന്

കാണുന്ന ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങളുടെ സ്ഥാനത്ത് ഓലമേഞ്ഞതും പുല്ലുമേഞ്ഞതുമായ കുടിലുകളായിരുന്നു ഉണ്ടായിരുന്നത്.

ആദ്യകാലങ്ങളിൽ വളരെ കുറച്ച് കടകൾമാത്രമാണ് ഉണ്ടായിരുന്നത് . ഒരു വൈദ്യശാല,ഒരുപലചരക്കുകട,ഒരു ചായക്കട എന്നിവ മാത്രമാണ്

ഇവിടെ ഉണ്ടായിരുന്നത് . എല്ലാ ദിവസവും വൈകുന്നേരമാണ് ഇവിടെ ആളുകൾ കൂടിയിരുന്നത് . പലചരക്കുകടകളിൽ സാധനങ്ങൾ

ഇലകളിൽ പൊതിഞ്ഞാണ് നൽകിയിരുന്നത് . ചന്തകളിൽ എല്ലാം മീൻ വാങ്ങാൻ കവുങ്ങുകളിലെ പാള ഒരു പ്രത്യേകരീതിയിൽ കോട്ടി

ഉപയോഗിച്ചിരുന്നു. മുസ്‍ലീം വിവാഹങ്ങളിൽ ഒരു താലത്തിൽ നാലുപേർ ഒരുമിച്ച് ചേർന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.ചില പ്രത്യേക

വിഭാഗക്കാരുടെ വിവാഹങ്ങളിൽ കായികാഭ്യാസങ്ങൾ കാണിക്കുക പതിവായിരുന്നു. ആശുപത്രികൾ ഇല്ലാത്തതും വാഹനത്തിന്റെ

അപര്യാപ്തതയുമെല്ലാം ജനങ്ങളിൽ അധികവും നാട്ടു വൈദ്യത്തെ ആശ്രയിച്ചു.കൂടുതലും വനപ്രദേശമായതിനാൽ ഇഴജീവികളുടെ ആക്രമണം

കൂടുതലായിരുന്നു.അതിനാൽ വിഷചികിൽസയിൽ പ്രഗൽഭരായ വൈദ്യൻമാരും ജീവിച്ചിരുന്നു. സ്ത്രീകളുടെ

പ്രസവം അവരവരുടെ വീടുകളിലായിരുന്നു.പ്രായം കൂടിയ സ്ത്രീകളാണ് പ്രസവം എടുക്കാൻ വരുന്നത് . അവരെ മരുക്കേത്തി, പതിച്ചി,വയറ്റാട്ടി

എന്നീ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത് . വിദ്യഭ്യാസസ്ഥാപനങ്ങൾ ഇല്ലാത്തതുകൊണ്ട് നിരക്ഷരരായിരുന്നു കൂടുതലും.