ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും

കൊറോണയും പ്രതിരോധവും

2019 ഡിസംബ൪ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പട൪ന്നുപിടിച്ച കൊറോണ വൈറസ് 3 മാസത്തിനകം ലോകത്താകമാനം വ്യാപിച്ചുകഴിഞ്ഞു . ഒരു ലക്ഷത്തിലധികം പേ൪ ഈ രോഗത്തിലുടെ മരണമടഞ്ഞു .1960-കളിലാണ് കൊറോണ വൈറസിനെ തിരിച്ചറിയുന്നത് .പക്ഷികളിലും മൃഗങ്ങളിലും ഇവ രോഗമുണ്ടാക്കാറുണ്ട്.മൃഗങ്ങളിൽ നിന്ന് ആകസ്മികമായി മനുഷ്യരിലേക്ക് പടർന്നു പിടിച്ച കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു വൈറസ് ആണ് കോവിഡ് 19.കൊറോണ വൈറസ് ഇൻഡിറ്റേർമിനേറ്റ് എന്നാണ് ഈ വൈറസിന്റെ യഥാർത്ഥ പേര്. ചുമ, പനി, തുമ്മൽ, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങൾ.കോവിഡ് 19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തിൽ ന്യൂമോണിയ മൂർച്ഛിച്ച് ARDS (Accute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് കോവിഡ്19 വൈറസ് ബാധ ജീവന് ഭീഷണിയാവുന്നത്. രോഗസംക്രമണം തടയാൻ വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.ഇടയ്ക്കിടെ കൈകൾ ഉപയോഗിച്ച് മുഖം തൊടാതിരിക്കുക. പനി, ചുമ, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങൾ നേരത്തെ പറഞ്ഞ പോലെ വിദേശയാത്ര കഴിഞ്ഞവർ അല്ലെങ്കിൽ അവരുമായി അടുത്ത് ഇടപഴകിയിട്ടുള്ളവർക്ക് വന്നാൽ തീർച്ചയായും കോവിഡ് 19 വൈറസ് ബാധ സംശയിക്കണം. ഇങ്ങനെയെങ്കിൽ അടുത്തുള്ള സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ബന്ധപ്പെടുകയും അവർ അനുശാസിക്കുന്ന സെൽഫ് ക്വാറന്റൈൻ അല്ലെങ്കിൽ കൊറോണ വൈറസ് ഇൻഫെക്ഷൻ ഐസൊലേഷൻ വാർഡിൽ നിരീക്ഷിക്കപ്പെടേണ്ടതോ ആണ്.

ഷഹാന
9 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം