കിളിമാനൂർ

 
കിളിമാനൂർ

തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിലെ ഒരു പട്ടണമാണ്‌ കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.

കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.

തിരുവിതാംകൂറിലെ എട്ടുവീട്ടിൽ പിള്ളമാരുടെ അരാജകത്വ കാലത്ത് ഒരു ഗോത്രത്തലവൻ്റെ കീഴിലായിരുന്നു കിളിമാനൂർ (കിളി പക്ഷിയുടെയും മാനുകളുടെയും നാട്).


 
കേരള ലളിതകലാ അക്കാദമി റെസിഡൻസി കിളിമാനൂർ

കേരള ലളിതകലാ അക്കാദമി ആർട്ട് റെസിഡൻസി ലോകമെമ്പാടുമുള്ള കലാകാരന്മാർക്കുള്ള ഒരു റെസിഡൻസി ഇടമാണിത്. കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് റെസിഡൻസി പരിപാടികൾ കിളിമാനൂർ രാജാ രവിവർമ്മ സ്മാരക സാംസ്കാരിക സമുച്ചയത്തിലാണ് നടക്കുന്നത്.

ഭൂമിശാസ്ത്രം

വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45062
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ • തപാൽ

 • ടെലിഫോൺ

695601, 695614

+0470

സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കിളിമാനൂർ കൊട്ടാരം

കിളിമാനൂർ കൊട്ടാരം

 
കിളിമാനൂർ കൊട്ടാരം

ലോക പ്രശസ്ത ചിത്രകാരനായിരുന്ന രവിവർമ്മയുടെ ജന്മഗൃഹമാണ് തിരുവനന്തപുരത്തെ കിളിമാനൂർ കൊട്ടാരം. അഞ്ചാം വയസ്സു മുതൽ ഈ ചുവരുകളിലാണ് കരിക്കഷണം കൊണ്ട് അദ്ദേഹം ചിത്രമെഴുത്ത് തുടങ്ങിയത്. മുതിർന്ന ശേഷം ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്ന പുത്തൻ മാളികയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചിത്രശാലയും സംരക്ഷണത്തിന്റെ ഭാഗമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. പതിനഞ്ച് ഏക്കറിൽ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേർന്നതാണ് നാനൂറോളം വർഷം പഴക്കമുളള ഈ കൊട്ടാരം.


പൊതുമേഖലാ സ്ഥാപനങ്ങൾ

  • പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്
  • കിളിമാനൂർ ഗ്രാമപഞ്ചായത്ത്


പ്രശസ്തരായ വ്യക്തികൾ

  • രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു).
  • കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ
  • കിളിമാനൂർ ചന്ദ്രൻ - കവി
  • കിളിമാനൂർ മധു - കവി
  • സിത്താര - ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ്
  • എ.ആർ. രാജരാജവർമ്മ - ഭാഷാപണ്ഡിതനും കവിയും
  • മടവൂർ വാസുദേവൻ നായർ - കഥകളി നടനും, ഗുരുവും. ഇന്ത്യാ ഗവണ്മെൻറിൻറെ പദ്മഭൂഷൻ ജേതാവ്
  • കെ. ഗോദവർമ്മ
  • ജി.എസ്. പ്രദീപ് ഗ്രാൻഡ്‌ മാസ്റ്റർ

 
രാജാ രവി വർമ്മ


രാജാ രവിവർമ്മ


രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രവി വർമ്മ എന്നാണ് അറിയപ്പെടുന്നത്. ഭാരതീയ ദേവതാ സങ്കൽപ്പത്തിന് മാനുഷിക മുഖം നൽകിയ കലാകാരൻകൂടിയാണ് രവി വർമ്മ. അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനും കോടികളാണ് ഇന്ന് വിലമതിക്കുന്നത്.

 
രാജ രവി വർമ്മ ആർട്ട് ഗാലറി കിളിമാനൂർ

രാജ രവി വർമ്മ ആർട്ട് ഗാലറി കിളിമാനൂർ

ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്യാലറിയാണിത്. കേരള ലളിതകലാ അക്കാദമിയാണ് ഇത് സ്ഥാപിച്ചത്. മാസ്റ്റർ ആർട്ടിസ്റ്റിൻ്റെ അപൂർവവും അമൂല്യവുമായ ചിത്രങ്ങൾ കാണാനുള്ള അവസരമാണ് ആർട്ട് ഗാലറി ഇപ്പോൾ പൊതുജനങ്ങൾക്ക് ഒരുക്കുന്നത്.



വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • കിളിമാനൂർ കൊട്ടാരം
  • രാജാ രവിവർമ ആർട്ട്‌ ഗാലറി
  • തമ്പുരാട്ടി പാറ
  • മീൻമുട്ടി വെള്ളച്ചാട്ടം
  • കടലുകാണിപ്പാറ
  • കാവ്

 
മീൻമുട്ടി വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടം


ഇന്ത്യയുടെ കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സൗന്ദര്യത്തിൻ്റെ ഒരു നേർക്കാഴ്ച നൽകുന്നു. നെയ്യാർ റിസർവോയർ പ്രദേശത്തിന് മുകളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്, സഞ്ചാരികൾക്ക് ട്രെക്ക് ചെയ്യണം. വെള്ളച്ചാട്ടത്തിലേക്ക് എത്താൻ ഇടതൂർന്ന വനങ്ങൾ. മീൻമുട്ടി വെള്ളച്ചാട്ടത്തിൻ്റെ മുകളിലേക്കുള്ള ഒരു ഓഫ് റൂട്ട് ട്രെക്കിംഗിലേക്ക് സാഹസിക മനസ്സുകളെ ഇവിടെ നിന്ന് സ്വാഗതം ചെയ്യുന്നു


 
കാവ്

കാവ്

കാവ് നിത്യഹരിത വനങ്ങളുടെ ചെറൂപതിപ്പുകളായി കണക്കാക്കുന്ന കേരളത്തിലെ കാവുകാകിൽ ഒന്ന്