വെറുതേയിരുന്നു ഞാൻ ഓരോ ദിനങ്ങളും
ബീച്ചില്ല,പാർക്കില്ല, തിയേറ്ററില്ല
കറങ്ങി നടക്കാനായ് കേൾക്കവേ അച്ഛനോട്
മുഖ്യൻ പറയുന്നു അരുത് പോകരുത് വെളിയിൽ
കുട്ടികൾ കഴിയു...... വീടിനുള്ളിൽ
ഉറക്കവും ഊണും കാർട്ടൂണും മാത്രമായ്
എൻ ലോകം മാറിടുന്നു.. കളിയേതുമില്ലാതെ
കൂട്ടുകാരില്ലാതെ ചുമരുകളാൽ ഞാൻ തളയ്ക്കപ്പെട്ടു
ഉണരുമോരോ ദിനവും ടീവി തന്നെ കണിയായി
കെണിയായ് കൊറോണ നാട്ടിലെങ്ങും.......
മരണങ്ങളെല്ലാം കേൾക്കുമ്പോൾ വാർത്തയായി ..
എണ്ണമോ എന്നാലേ ചൊല്ലാനുമാവുകില്ല .......
സൗഖ്യം വരട്ടെയീ ലോകത്തിനായ്...
ലോകാ സമസ്താ സുഖിനോ ഭവന്തു:
ഇത്രയുംമാത്രമായ് എൻവാക്കുകൾ........
ഇത്രയും മാത്രമായ് എൻവാക്കുകൾ........