പുഴയുടെ രോദനം
കാണുന്നില്ലാരും കേൾക്കുന്നില്ലാരും
പാവമീ പുഴയുടെ രോദനം .
മലിനയാകുന്നു ദിനന്തോറുമീ ഞാൻ
അതിന് കാരണമോ നിങ്ങളോരുത്തരും
നിങ്ങൾ വലിച്ചെറിയുമോരോ
പ്ലാസ്റ്റിക്കും കുപ്പിയും കൂടുമെല്ലാം
എന്നെ ഗ്രസിച്ചിരിക്കുന്ന തീരാ
ശാപമെന്നു ഞാൻ അറിവൂ
ഒരിക്കൽ സ്ഫടികതുല്യമായിരുന്നെൻ രൂപം
ഇന്ന് വിഷലിപ്ത്തമായി തീർന്നു
ഒരു നേർത്ത നിശ്വാസമായെതീർന്ന
ഞാനിന്ന് ചാവുകടലോ കാളിന്ദിയോ ?
ഓർക്കുന്നു ഞാനെൻ പഴയ കാലം
കുഞ്ഞു പരൽ മീനുകളും തവളകളും
ചെറു സസ്യവും ആമ്പലും
നിറഞ്ഞോരെൻ യവ്വനത്തെ മിഴിനീരോടെ .