കളകളം പാടുന്ന പുഴകളും
പച്ചപ്പട്ടു വിരിച്ച വയലുകളും
നെൽക്കതിരുകളും പോയ് മറഞ്ഞുവോ
പാടവരമ്പുകൾ ,കേരവൃക്ഷങ്ങൾ
ചിത്രപദംഗങ്ങൾ എങ്ങുപോയ് ..
അമ്മക്ക് തുല്യമാം സുന്ദരപ്രകൃതിയെ
നശിപ്പിച്ചു മനുഷ്യർ എന്തുനേടി ?
ജീവൻ നിലനിർത്തും
പ്രകൃതിയാം അമ്മയെ
എന്തിനു മാനുഷർ കൊന്നൊടുക്കി ?
കുന്നുകൾ ,മലരണിക്കാടുകൾ വെട്ടിമുറിച്ചു
എന്ത് സന്തോഷം മനുഷ്യൻ നേടി ?
എത്ര പ്ലാസ്റ്റിക്കുകൾ
എത്ര മാലിന്യങ്ങൾ
അമ്മക്ക് നേരെ വലിച്ചെറിഞ്ഞു
നമ്മൾ തൻ ചെയ്തികളാൽ നരകിക്കും
അമ്മതൻ രോദനം ആരുകേൾപ്പു ...
നമ്മൾ തൻ ചെയ്തികളാൽ നരകിക്കും
ജീവജാലങ്ങളുടെ രോദനം ആരുകേൾപ്പു ...
എത്ര ദ്രോഹങ്ങൾ നമ്മൾ ചെയ്തിട്ടും
ദയയോടെ നോക്കി നിന്നു 'അമ്മ
എത്ര ദ്രോഹങ്ങൾ ഏറ്റു 'അമ്മ
എത്ര നരകിച്ചു പ്രകൃതിയാമമ്മ
ഇന്ന് മഴയില്ല മരമില്ല
ജലമില്ല ജീവവായുവുമില്ല
തുമ്പപൂക്കളോ കാണ്മാനില്ല
ചൂടാൽ വരണ്ട പാടങ്ങൾ ..
വറ്റിയ പുഴകൾ ,ഉണങ്ങിയ മരങ്ങൾ
ഇന്ന് കാണാം .....
ജല എ ടി എമ്മുകൾ കൃത്രിമശ്വാസ സിലിണ്ടറുകൾ
ഇന്ന് കണ്ണ് നിറയുന്ന കാഴ്ചകളാ
ഓർക്കുക മാനുഷാ പ്രകൃതി തൻ വേദനയും
നിർത്തുക നിന്റെയീ ചൂഷണവും ...
സ്നേഹിക്കുക നീ പ്രകൃതിയാം അമ്മയെ
സംരക്ഷിക്കുക നീ പ്രകൃതിയാം അമ്മയെ .