ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ

2022-23 വരെ2023-242024-25


  പ്രവേശനോത്സവം

      (2022-2023)

അക്ഷര പൂവിലെ തേൻ നുകരാൻ പാറി പറന്നെത്തിയ പൂമ്പാറ്റകളെ സ്വീകരിക്കുവാൻ എല്ലാ അർത്ഥത്തിലും ഈ സരസ്വതി ക്ഷേത്രം സജ്ജമായിരുന്നു. സംസ്ഥാനതല പ്രവേശനോത്സവം  മുഖ്യമന്ത്രി   ഉദ്ഘാടനം   ചെയ്യുന്നത് കാണാനുള്ള സൗകര്യം കുട്ടികൾക്ക് ഒരുക്കിക്കൊടുത്തു. അത് കഴിഞ്ഞ്  സ്കൂൾതല പ്രവേശനോത്സവം നടന്നു.

പി.ടി.എ .പ്രസിഡൻറ് ശ്രീ .എ .മോഹൻദാസ്  അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി. ആർ. റാണി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത  സാഹിത്യകാരൻ ശ്രീ . സലിൻ മാങ്കുഴി  പരിപാടി ഉദ്ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്ത് ശ്രീ. ഷിനിലാൽ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,എസ്. എം. സി ചെയർമാൻ ശ്രീ അജയകുമാർ ,എം .പി .ടി എ പ്രസിഡൻറ് ശ്രീമതി .സംഗീത, ഹെഡ്മിസ്ട്രസ്  ശ്രീമതി ലിനിലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ലാൽ കുമാർ  കൃതജ്ഞത  രേഖപ്പെടുത്തി.


വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

(2022-23)

ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ എ മോഹൻ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ ബിനു എം വി സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ അജയകുമാർ , പിടിഎ വൈസ് പ്രസിഡന്റ് ശ്രീ റജി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീനാകുമാരി , SRG കൺവീനർ ശ്രീമതി രാജേശ്വരി , സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൽ കുമാർ എന്നിവർ സംസാരിച്ചു.