ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ എസ്.പി.സി
എസ്.പി.സി - സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
എസ്.പി.സി സംസ്ഥാനആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010-ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി പൗരബോധവും,ലക്ഷ്യബോധവും,സാമൂഹ്യപ്രതിബദ്ധതയും നിയമം സ്വമേധയാ അനുസരിക്കുന്നതുമായ ഒരു യുവ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നമ്മുടെ സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത് 2012-ൽ ആണ്.ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 86 കേഡറ്റുകൾക്ക് പരിശീലനം കൊടുക്കുന്നുണ്ട്.എസ്.പി.സി പ്രവർത്തന കലണ്ടർ പ്രകാരം ബുധൻ, ശനി ദിവസങ്ങളിലാണ് പരേഡും അനുബന്ധപ്രവർത്തനങ്ങളും നടത്തുന്നത്.നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീ ദിലീപ്കുമാർ ദാസിന്റെയും ശ്രീമതി.എച്ച്.എം.രാജി.സി.ഒ യുടെയും നേതൃത്വത്തിൽ പോലീസ് ഓഫീസർമാരായ ശ്രീ.ജി.കല്യാൺകുമാർ ശ്രീ അജയകുമാർ ശ്രീമതി ബനിത എന്നിവരുൾപ്പെടുന്ന ടീമാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത്.
സ്കൂൾതലപ്രവർത്തനങ്ങൾക്ക് രജിത എം എസ്(സി പി ഒ), ജാൻസി ജോസ് (എ സി പി ഒ ) എന്നിവർ നേതൃത്വം കൊടുക്കുന്നു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്.കുട്ടികളിൽ മൂല്യബോധവും,നേതൃത്വ പാടവവും സേവന താല്പര്യവും വളർത്തിയെടുക്കുവാൻ ഇതിലൂടെ കഴിയുന്നുണ്ട്.സ്കൂൾ പരിസരത്തെ ഗതാഗതക്കുരുക്ക്,അപകടങ്ങൾ എന്നിവ കുറയ്ക്കാനായി എല്ലാ ദിവസവും കേഡറ്റുകൾ ഗതാഗതനിയന്ത്രണം നടത്തുന്നുണ്ട്.വഴിതെറ്റാൻ സാധ്യതയുള്ള കുട്ടികളുടെ വിവരങ്ങൾ സ്കൂൾ അധികൃതരെ അറിയിക്കുന്നുണ്ട്.എസ്.പി.സി-യിലൂടെ അവർക്ക് ലഭിച്ച മൂല്യബോധത്തിന് ഉദാഹരണമാണ്.
യോഗാക്ലാസ്സുകൾ,കരാട്ടെ,തായ്ക്വോണ്ട,തുടങ്ങിയ ആയോധനകലാപരിശീലനം, നിയമസാക്ഷരതാക്ലാസ്സുകൾ,വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ,പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ, പ്രകൃതിപഠന ക്ലാസ്സുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.കൂടാതെ വനം,എക്സൈസ്,ആർ.ടി.ഒ, വകുപ്പുകളുമായി ബന്ധപ്പെട്ടം,ക്യാമ്പുകൾ ഉണ്ടാകും.ഒരു വർഷം 130 മണിക്കൂർ പരീശീലനവും അധ്യായനവും നൽകുന്നുണ്ട്.
എസ്.പി.സി-യുടെ വിവിധ പ്രവർത്തനങ്ങൾ,സ്വാതന്ത്യദിന പരേഡ്,റിപബ്ലിക് ദിന പരേഡ്,സ്കൂൾ പ്രവേശനോൽസവം എന്നീ വിവിധ പരിപാടികളിൽ അച്ചടക്കത്തോടെ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നുണ്ട്.