ഗവൺമെൻറ് എച്ച്എസ്എസ് ആനാവൂർ എന്ന നമ്മുടെ വിദ്യാലയത്തിലെ scout and Guides ന്റെ പ്രവർത്തനം 2018 ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി ആരംഭിച്ചു. കുട്ടികളെ മൂല്യബോധമുള്ള, സമൂഹത്തിന് ഉതകുന്ന തരത്തിലുള്ള തലമുറയെ വാർത്തെടുക്കുക എന്നുള്ള ഉദ്ദേശം മുൻനിർത്തി പ്രവർത്തനം ആരംഭിച്ച ഈ സന്നദ്ധ സംഘത്തിൽ അഞ്ചുമുതൽ മുതൽ ഏഴ് വരെ ക്ലാസുകളിലെ 19 കുട്ടികളെ ചേർത്തുകൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഇതിൽ സ്കൗട്ട് മാസ്റ്റർആയി ശ്രീ. സജീവ് സാറും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ലിജി ടീച്ചറും ചുമതലയേറ്റു.