സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പോറ്റി സാറിന്റെ കുടുംബം മുൻകൈ എടുത്തായിരുന്നു വിദ്യാലയത്തിന്റെ ആദ്യ കാല വികസനം നടത്തിയിരുന്നത് .1950 കളോടുകൂടി പ്രസ്തുത പള്ളിക്കൂടം കേരളം സർക്കാരിന്റെ കീഴിലായി. അതുവരെ എട്ടാംതരം വരെ ഉണ്ടായിരുന്ന ക്‌ളാസ്സുകൾ 1960 ഓടുകൂടി പത്താംതരം വരെ ആയി ഉയർത്തി .സർക്കാരുകളും വ്യക്തികളും സംഘടനകളും അതാത് കാലയളവിൽ സ്‌കൂളിന്റെ വളർച്ചയിൽ നിസ്തുലമായ പങ്കു വഹിച്ചു .2002 ഓടുകൂടി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. നൂറു ശതമാനം വിജയവും അനേകം എ പ്ലസ് വിജയികളുമായി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി അരുവിക്കര എന്ന ഗ്രാമത്തിന്റെ അറിവിന്റെ തിരുമുറ്റമായി ഈ സ്‌കൂൾ പ്രവർത്തിക്കുന്നു .