മൃഗപരിപാലനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യമാകുന്നതിനു വേണ്ടി അനിമൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . അതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി , മൃഗ ആരോഗ്യ പ്രവർത്തകരുടെ ക്‌ളാസ്സുകൾ സംഘടിപ്പിച്ചു . ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു . കന്നുകാലി കൃഷിയിൽ പരിശീലനം നൽകി . കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകി അവയെ പരിപാലിക്കുന്നതിനെ കുറിച്ചുള്ള ക്‌ളാസ്സ് ലഭ്യമാക്കുകയും ചെയ്തു .