ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജിഎച്ച്എസ് പ്ലാവ് സ്കൂളിലും സജീവമായി നടത്തിവരുന്നു. സംസ്ഥാനതലത്തിൽ വിമുക്തി മിഷൻ നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ നമ്മുടെ സ്കൂൾ നിർമ്മിച്ച ശ്രദ്ധ എന്ന ഷോർട്ട് ഫിലിമിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു . വിമുക്തി ക്ലബ്ബിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ വിമുക്തി മിഷന്റെ ഡിസ്ട്രിക്ട് കോർഡിനേറ്റർ വിഗ്നേഷ് സർ കുട്ടികൾക്ക് പ്രയോജനപ്രദമായ കാര്യങ്ങൾ വളരെ ലളിതവും രസകരവുമായ രീതിയിൽ പകർന്നു നൽകി. കൂടാതെ ശ്രദ്ധയിലെ അഭിനേതാക്കളെയും സംവിധായകനെയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബു വർഗീസ് അനുമോദിച്ചു. ഇതോടൊപ്പം തന്നെ പല പ്രഗൽഭരായ എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ സ്കൂളിൽ എത്തിച്ചേരുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. രക്ഷകർത്താക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത് എക്സൈസ് ജോയിന്റ് കമ്മീഷണർ ഗോപകുമാർ സാറാണ്. വിമുക്തിയുടെ ഭാഗമായി ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലെ മിടുക്കരും നിർധനരുമായ കുട്ടികളെ തിരഞ്ഞെടുത്ത് നോട്ടുബുക്കുകൾ എക്സൈസ് ഡിപ്പാർട്ട്മെന്റ് കുട്ടികൾക്ക് നൽകി. കാട്ടാക്കട നിയോജകമണ്ഡലത്തിൽ ലഹരിക്കതിരായ പൊതുബോധം ഉണ്ടാക്കുന്നതിനായി ട്രിനിറ്റി കോളേജ് ഗ്രൗണ്ടിൽ വച്ച് ഒരു മാസ്സ് ട്രിൽ സംഘടിപ്പിച്ചതിൽ നമ്മുടെ സ്കൂളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ലഹരിക്കെതിരെ നടത്തിയ ഒരു ഗോൾ ചലഞ്ചിൽ നമ്മളും പങ്കാളികളായി. ലഹരിക്കെതിരെയുള്ള കേരള സർക്കാരിന്റെ 1, 2 ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലും നടത്തപ്പെട്ടു . ഇതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത സൈക്കിൾ റാലി സംഘടിപ്പിക്കുകയും ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഐ ബി സതീഷ് സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൂടാതെ തെരുവ് നാടകം എന്നിവ കാട്ടാക്കട ബസ് സ്റ്റാൻഡിലും വിവിധ ജംഗ്ഷനുകളിലും സംഘടിപ്പിച്ചു. ഇതോടൊപ്പം ലഹരിക്കെതിരെ ദീപം തെളിയിക്കൽ സ്കൂളിന് പുറത്ത് ക്യാൻവാസിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സർവ്വേ, മനുഷ്യ ചങ്ങല ഇങ്ങനെ വിമുക്തി ക്ലബ്ബിന്റെ ഭാഗമായി ലഹരിക്ക് എതിരായ വിവിധ പരിപാടികൾ സ്കൂളിൽ പുരോഗമിക്കുന്നു.