ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ വാർഷികാഘോഷം

143- മത് സ്കൂൾ വാർഷികാഘോഷം 2023 മാർച്ച് 24 വെള്ളിയാഴ്ച വിവിധ കലാപരിപാടികളോടുകൂടി നടന്നു . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും പൂർവ്വവിദ്യാർഥിയുമായ ശ്രീ . ജെ .എസ് . ഗോപൻ ഉദ്ഖാടനം നിർവഹിച്ചു . തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .സമാപന സമ്മേളനത്തിൽ ബഹു .കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ . അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു . പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ . രാഹുൽ മുഖ്യാതിഥിയായ സമ്മേളനം ബഹു . ജില്ലാപഞ്ചായത്തു പ്രസിഡന്റ് ശ്രീ . ഡി . സുരേഷ് കുമാർ ഉദ്ഖാടനം ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ സമ്മാനാർഹരായിട്ടുള്ള കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകി .