സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

NSS പ്രവർത്തനങ്ങൾ 1. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി 2. ഹരിത ഗൃഹം. സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. 3. Eduhelp :കുട്ടികൾക്ക് 2 മൊബൈൽ phone പഠനത്തിന് ആയി നൽകി. 3. സമദർശൻ : ലിംഗ സമത്വത്തിന് ആയിട്ടുള്ള ക്ലാസ്സ്‌. 4.പ്രഭ: ശാരീരിക വൈകല്യം നേരിടുന്ന കുട്ടിക്ക് ഒരു വീൽ ചെയർ വാങ്ങി നൽകി. 5. സ്നേഹ ഭവനം : ഒരു കുട്ടിയുടെ വീടിന്റെ പുന രുധാരണത്തിന് ആയി 20000 രൂപ നൽകി. 6.തുടരണം ജാഗ്രത : പരണിയം FHC യിൽ സാനിടൈസർ, മാസ്ക്, ഹാൻഡ് വാഷ് എന്നിവ വാങ്ങി നൽകി പൊതു സ്ഥലങ്ങളിൽ കോവിഡ് ബോധവൽക്കരണ പോസ്റ്ററുകൾ പതിപ്പിച്ചു. പൊതു ജനത്തിന് അവബോധം ക്ലാസുകൾ നൽകി. 7. കാടും കടലും.:തീരാ ദേശത്തെ 10 കുട്ടികൾക്ക് പലവ്യഞ്ചന കിറ്റ് നൽകി. പോഷകാഹര പദ്ധതി യുടെ ഭാഗമായി 5000 രൂപ നൽകി. അമ്പൂരി യിലെ മഴ കെടുതി അനുഭവിച്ചവർക്ക് പലവ്യഞ്ചന കിറ്റ് നൽകി. 8. കാവലാൾ : ലഹരി വിരുദ്ധ ക്ലാസ്സ്‌ എക്സ് സൈസ് ഓഫീസർ എടുത്തു. 9. ഭരണ ഘടന ബോധവൽക്കരണ ക്ലാസ്സ്‌ അഡ്വക്കേറ്റ് പ്രബിൻ എടുത്തു. 10. എൻ. എസ്. എസ് ക്യാമ്പ് 7 ദിവസം സ്കൂളിൽ നടത്തി. പച്ചക്കറി തോട്ടം, എൻ എസ് എസ് ഇടം എന്നിവ ഉണ്ടാക്കി. വിത്ത് ബാങ്കുകൾ ഉണ്ടാക്കി. പച്ചക്കറി തൈ വിതരണം നടത്തി. ഡിമെൻസിയ സർവ്വേ യിൽ പങ്കാളികളായി. വിവിധ ബോധവൽക്കരണ ക്ലാസുകൾ ക്യാമ്പ് ന്റെ ഭാഗമായി എടുത്തു..