ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ നല്ല ഭൂമിയ്ക്കായി

നല്ല ഭൂമിയ്ക്കായി

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഈ ദിനത്തെക്കുറിച്ച് ജനത്തെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം .ഓരോ വർഷത്തെയും പരിസ്ഥിതി ദിനം ഓരോ വിഷയത്തിനും പ്രാധാന്യം നൽകുന്നു മനുഷ്യനെ എപ്രകാരമാണ് ഭൂമിയുമായി അടുപ്പിക്കേണ്ടത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. " ഇനിയും മരിക്കാത്ത ഭൂമി നിന്നാസന ഭൂമി നിനക്കാത്മ ശാന്തി" ഒ .എൻ .വി .കുറ്റപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയിലെ 2 വരികളാണിവ .പരിസ്ഥിതിയെക്കുറിച്ച് ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും ഈ 2 വരി ഓർക്കേണ്ടതാണ് .കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാഹനങ്ങൾ പുറത്ത് വിടുന്ന വിഷവാതകങ്ങൾ ക്ലോറോഫ്ലൂറോ കാർബൺ അങ്ങനെ എന്തെല്ലാമാണ് ഭൂമിയെ മലിനമാക്കുന്നത് .പരിപാവനവും യുക്തവുമായ ഈ പ്രകൃതിയെ എല്ലാ പവിത്രതയോടും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .വൃക്ഷങ്ങളെ നാം വെട്ടി നശിപ്പിക്കുന്നു എന്നിട്ട് ആഗോള താപനത്തെക്കുറിച്ച് കണ്ണീർ വീഴ്ത്തുന്നു .ഭൂമിയുടെ ആത്മാവിനെയാണ് നിങ്ങൾ നശിപ്പിക്കുന്നത് എന്ന സത്യമാണെന്നുറപ്പ് വരുത്തണം .പരിസ്ഥിതിക്ക് ഇണങ്ങുന്ന കാര്യങ്ങൾ ചെയ്യാൻ തയ്യാറാകണം .നമ്മുടെ ഭവനം വസ്ത്രം വ്യവസായശാലകൾ അങ്ങനെ എന്തും ആകട്ടെ അത് പ്രകൃതിയോട് ഇണങ്ങുന്നതായിരിക്കണം .ഈ വായുവും ജലവും എല്ലാം നമ്മുടെ ദേഹം തന്നെയാണെന്ന് തിരിച്ചറിയുമ്പോൾ നാം എല്ലാവരും ഹരിത ഗ്രഹത്തിന് വേണ്ടി വാദിക്കുന്നവരാകും തീർച്ച.

ആർഷ ആർ.എസ്
5 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം