ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ ഗ്രാമത്തിലെ കൊറോണ കാലം
ഗ്രാമത്തിലെ കൊറോണ കാലം
എല്ലായിടത്തും നിശബ്ദത .അത്യാവശ്യത്തിന് മാത്രം ആളുകൾ പുറത്തേയ്ക്കിറങ്ങുന്നു .വീടുകളിൽ Tv യുടെയും അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം മാത്രം . രാവിലെ പറമ്പിലേക്കൊക്കെ കറങ്ങീട്ട് വന്നിരിക്കയാണ് ചാക്കോച്ചൻ .ഇന്നലത്തെ കാറ്റിലും മഴയിലും 10 വാഴക്കുലകൾ നിലം പതിച്ചു ." കാപ്പി എടുക്കട്ടെ' ഭാര്യ ലീലയുടെ ശബ്ദം " എടുക്ക് " കാപ്പി കുടിക്കുന്നതിനിടയിലും വാഴയെക്കുറിച്ചുള്ള ചിന്ത 10 വാഴ ഒടിഞ്ഞു ഇനി 5 എണ്ണമേയുള്ളൂ .ലോക് ഡൗൺ കാരണം ജോലിയും ഇല്ല ഇതെല്ലാം നല്ലതിനല്ലേ എന്നോർക്കുമ്പോൾ ആശ്വാസം ചാക്കോച്ചൻ പറഞ്ഞു. ലീല ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി ഉച്ചയോടടുക്കുന്ന സമയം അങ്ങ് താഴെയുള്ള തങ്കപ്പൻ വരുന്നു ."എന്താ തങ്കപ്പാ " ചാക്കോച്ചൻ ചോദിച്ചു .കുറെ ദിവസമായില്ലേ കണ്ടിട്ട് അതാ ഒന്ന് വന്നത് .ഈ സമയം വീട്ടിൽ ഇരിക്കേണ്ടതാ നമ്മുടെ സംരക്ഷണത്തിന് വേണ്ടിയല്ലോ സർക്കാരും ആരോഗ്യ പ്രവർത്തകരും പുറത്തിറങ്ങരുതെന്ന് പറയുന്നത് ." ശരിയാ" തങ്കപ്പൻ പറഞ്ഞു .ഒരു നിമിഷം നിശബ്ദത .എന്തോ ഓർത്ത് വാചാലനായി നിൽക്കുന്ന തങ്കപ്പൻ .എന്തായാലും നീ വന്നതല്ലേ ഒരു ചക്കയും കൊണ്ട് പോകാം .ഇന്നലെ 2 വരിക്ക ചക്ക അടഞ്ഞു .പഴുത്തില്ല കറി വയ്ക്കാം .ലീല ചക്ക കൊണ്ട് കൊടുത്ത ഉടനെ തങ്കപ്പൻ പോകാൻ ഒരുങ്ങി .ചാക്കോച്ചൻ തുടർന്നു ഇനി പുറത്തേയ്ക്കിറങ്ങണ്ട അത്യാവശ്യമാണെങ്കിൽ മാസ്ക്ക് ധരിക്കാൻ മറക്കണ്ട .സാമൂഹിക അകലവും പാലിക്കണം . തങ്കപ്പൻ പറഞ്ഞു എന്തായാലും പരിസ്ഥിതി മലിനീകരണം കുറഞ്ഞല്ലോ ചാക്കോച്ചാ ?." ആ ശരിയാ നമ്മൾ ശുചിത്വവും കൂടി പാലിച്ചാൽ മതി " സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ് ദേശങ്ങൾ അനുസരിച്ചാൽ നമ്മൾ ഇതിനെ അതിജീവിക്കും .ചാക്കോച്ചൻ പറഞ്ഞു .ശരിയാ പ്രളയത്തെ അതിജീവിച്ചവരല്ലേ നമ്മൾ പിന്നയാ ഈ കൊറോണ .നമ്മൾ ഒരുമിച്ച് നിന്നാൽ ഇതിനെ അതിജീവിക്കുകയും പഴയതു പോലെ എല്ലാം ശരിയാവുകയും ചെയ്യും .അങ്ങനെ പറയണമെന്ന് തോന്നിയതല്ല തങ്കപ്പന് പക്ഷെ അങ്ങനെ പറയാൻ കരുത്തുണ്ടായി .തങ്കപ്പൻ നടന്ന് നീങ്ങി. എന്തൊര് ക്ഷീണം ഒന്ന് കിടക്കാം എന്ന ചിന്തയിൽ ചാക്കോച്ചൻ അകത്ത് കയറി .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ |