ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ശുചിത്വം എന്ന മഹത്വം
ശുചിത്വം എന്ന മഹത്വം
നേരം രാവിലെ എട്ടരയായി, ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കുഞ്ഞനുജൻ നല്ല ഉറക്കമാണ് . ഞാൻ എഴുന്നേൽക്കാതെ കട്ടിലിൽ തന്നെ മുഖം വീർപ്പിച്ച് കിടന്നു. കാരണം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന പ്പോൾ പല്ലുതേക്കാത്തതിനും കൈകാലുകൾ കഴുകാനും മടികാണിച്ചതിനാൽ അച്ഛൻ ഒരുപാട് വഴക്ക് പറഞ്ഞു . എൻെറ കിടപ്പ് കണ്ട് അച്ഛന് മനസ്സിലായി പിണങ്ങിയുള്ള കിടപ്പാണെന്ന് . അച്ഛൻ എൻടുത്ത് വന്നിരുന്നു. എന്നിട്ട് പറഞ്ഞു. പോട്ടെ മോനെ സാരമില്ല, നല്ല കുട്ടിയായ് എഴുന്നേറ്റ് പല്ലുതേച്ച് വാ,കുറച്ച് അറിവുകൾ പറ ഞ്ഞ് തരാം. ഞാൻ പല്ലൊക്കെ തേച്ച് മിടുക്കനായി അച്ഛൻെറ അടുത്ത് വന്നിരുന്നു. അച്ഛൻ എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് സ്നേഹത്തോടെ പറഞ്ഞു. നമുക്ക് ഏറ്റവും ആവശ്യവും പാലിക്കേണ്ടതുമായ കാര്യമാണ് ‘ശുചിത്വം'. വ്യക്തിശുചിത്വം വളരെ പ്രധാനമാണ് . ഒട്ടുമിക്ക രോഗങ്ങളെയും അകറ്റിനിർത്തുന്നതിൽ പ്രധാനക ടമ്പയാണിത് .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം |