ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ എൻെറ കഥ
എൻെറ കഥ.
സുഹൃത്തക്കളെ ഇന്ന് നിങ്ങളുടെ കഴിവുകളും സൃഷ്ടികൾ എല്ലാം പുറത്ത് കൊണ്ട് വന്ന ആളാണ് ഞാൻ. ഒരു രസികൻ. ഇപ്പൊ എൻെറ പേരിൽ എന്തെല്ലാം സംഭവിച്ചു. നിങ്ങൾക്കു നിങ്ങളുടെ വീട്ടിലുള്ള എല്ലാവരും ആയി ഒരുപാട് സംസാരിക്കാൻ അവസരം ഒരുക്കിയ ആളാണ് ഞാൻ. പക്ഷേ കുറച്ചു ഭയം ഉണർത്തി എങ്കിലും. ഒരുപാട് പേരെ വിഷമത്തിൽ ആഴ്ത്തി.ഞാനാണ് കൊറോണ ഞാൻ അങ്ങ് ചൈനയിൽ നിന്ന് വരുന്നു. എന്ന് പറഞ്ഞു ഞാൻ കമ്മ്യൂണിസ്റ്റ് ആണ് എന്ന് തെറ്റി ധരിക്കരുത്.ഞാൻ ഒരുപാട് പേരുടെ ജീവൻ എടുക്കാൻ കഴിവുള്ള ഒരു വൈറസ് ആണ്.എന്നെ തടുക്കാൻ ഒരുപാട് വിദേശ രാജ്യങ്ങളിൽ ശ്രമം നടന്നു പക്ഷേ അത് അത്ര വലിയ വിജയം നേടിയില്ല. ആ അഹങ്കാരം കൊണ്ട് ഞാൻ കേരളത്തിൽ എത്തി.പക്ഷേ ഞാൻ വിചാരിച്ച രീതിയിൽ കേരളത്തിലേക്ക് പടർന്നു എങ്കിലും ഇവിടത്തെ മിടുക്കർ എന്നെ തോൽപ്പിച്ചു.അവർ എന്നിൽ നിന്നു രക്ഷ പ്രാപിക്കാൻ ഉള്ള വഴി കണ്ട് പിടിച്ചു.വീട്ടിൽ തന്നെ പൂർണമായും ഇരിക്കുക. ഇതിൽ ഞാൻ വിചാരിച്ചു ഈ അകൽച്ച ഉണ്ടാകുമ്പോൾ കേരളം തൻെറ ഐക്യം നഷ്ടമാകും എന്ന്.പക്ഷേ എൻെറ വിചാരം തെറ്റായിരുന്നു. അവർ ഇതിന് മുമ്പേ എന്നെക്കാൾ വലിയ പ്രളയം അതിനെ ഒറ്റ കെട്ടായി അതിനെ നേരിട്ടു.അപ്പോ ഞാൻ അവരുടെ മുന്നിൽ തല കുനിച്ചു.മലയാളി എന്നും ഒറ്റ കെട്ടായി നിന്നും എല്ലാം നേരിടും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ |