ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം/ പരിസ്ഥിതി ക്ലബ്ബ്

വിദ്യാലയത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു മികച്ച ജൈവ വൈവിധ്യ ഉദ്യാനമാണ് ഇവിടെയുള്ളത്. പഴമയുടെ പ്രൗഢിയോടെ പ്രകൃതിയോട് ഇണങ്ങി സ്ഥിതി ചെയ്യുന്ന ഈ ഹരിത വിദ്യാലയത്തിലെ പൂന്തോട്ടത്തിൽ വിവിധയിനം പൂക്കൾ പരിമളം പരത്തി പരിലസിക്കുന്നു. പൂക്കളിലെ തേൻ നുകരുവാനായെത്തി പാറി പറക്കുന്ന ശലഭങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകം പകരുന്ന കാഴ്ചയാണ്.

അടുക്കളത്തോട്ടം

കുട്ടികൾക്കുള്ള വിഷരഹിത പച്ചക്കറികൾ ഈ അടുക്കള തോട്ടത്തിൽ നിന്നും ലഭിക്കുന്നു.

വിവിധയിനം ഔഷധച്ചെടികളും, ഫലവൃക്ഷതൈ കളും ഇവിടെ പരിപാലിക്കപ്പെടുന്നു.

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുവാനും, പരിസ്‌ഥിതി സംരക്ഷണത്തിന്റെ മഹത്വം

മനസ്സിലാക്കി കൊടുക്കുവാനും, ഓരോ ചെടികളുടെയും വിശേഷത മനസ്സിലാക്കുവാനും പ്രകൃതിയിൽ നിന്നും അറിവ് ആർജിക്കുവാനും പരിസ്ഥിതി ക്ലബ്ബ് കുട്ടികൾക്ക് സഹായമേകുന്നു.