ഞാൻ കൊറോണ

ചൈനയിലാണെൻ്റെ ജനനം
സ്വയംഭൂ ആയൊരു മഹാമാരി
ആൾക്കാരെ കൊന്നും കൊലവിളിച്ചും
ലോകമെമ്പാടും മുന്നേറുന്നീ ഞാൻ

വലിയവനെന്നോ ചെറിയവനെന്നോ
പണക്കാരനെന്നോ പാവങ്ങളെന്നോ
ജാതിമതഭേതമെന്നോ ഇല്ലാതെ
എല്ലാവരെയും കൊല്ലുന്നീ ഞാൻ
 
സോപ്പുപതയാണെൻ്റെ ശത്രു
പരസ്പര അകലം ആണെൻ്റെ നാശം
എവിടെ ജാഗ്രതയുണ്ടോ
അവിടെ തുടങ്ങുമെൻ നാശം

ഭയമതു വേണ്ട ജാഗ്രത മാത്രം
ഒന്നിച്ചൊന്നായ് മുന്നേറാം
ഭയമതു വേണ്ട ജാഗ്രത മാത്രം
ഒന്നിച്ചൊന്നായ് മുന്നേറാം
 

അദ്വൈത് ആർ
2 എ ഗവഃഎൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത