ഗവ:എൽ പി എസ്സ് തെള്ളിയൂർ/സൗകര്യങ്ങൾ
തടിയൂർ- വാളക്കുഴി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റുമുണ്ട്.70 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 90'×20'അളവിലും 80'×20' അളവിലും ഉള്ള രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങൾ, തറയോട് പാകിയതും, സീൽ ചെയ്തതുമാണ്. 2012 13 സ്കൂൾ വർഷം എസ് എസ് എ യിൽ നിന്ന് മേജർ മെയിന്റനൻസ് നടത്തുകയും ശിശു സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ക്ലാസ് മുറികൾ
രണ്ട് ഓടുമേഞ്ഞ കെട്ടിടങ്ങളിലായി ടൈൽ ഇട്ടതും സീൽ ചെയ്തതും സ്ക്രീൻ ഉപയോഗി ച്ച് മറച്ചതുമായ ക്ലാസ് മുറികൾ ആണുള്ളത്. കുട്ടികൾക്ക് സൗകര്യാർത്ഥം ഇരുന്നു പഠിക്കാൻ ആവശ്യാനുസരണം ഡെസ്കും ബെഞ്ചും ഇല്ല എന്നത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ള താണ്. കൂടാതെ ഒരു സ്റ്റാഫ് റൂമും ഒരു സ്റ്റോർ റൂം ഉണ്ട്. ഇവയെല്ലാംതന്നെ മേൽക്കൂരകൾ സീൽ ചെയ്തതും തറ ടൈൽ ഇട്ടതുമാണ്. സ്കൂളിന്റെ ഗേറ്റ് കടന്നു വരുമ്പോൾ ഇടതുഭാഗത്തായി ഓഫീസ് റൂം സ്ഥിതിചെയ്യുന്നു. അവിടെ ഇതുവരെ കരണ്ട് കണക്ഷൻ കിട്ടിയിട്ടില്ല.
ക്ലാസ്മുറികൾ എല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഫാനുകളും ലൈറ്റുകളും ഉണ്ടെങ്കിൽ കൂടിയും അവയിൽ ചിലത് പ്രവർത്തനരഹിതമാണ്. സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടറും മൂന്നു ലാപ്ടോപ്പുകളും ആണ് ഉള്ളത്. എന്നാൽ ലാപ്ടോപ്പുകളിൽ ഒന്ന് ഉപയോഗശൂന്യമായ താണ്.
പാചകപ്പുര
പാചകപ്പുര ഓടുമേഞ്ഞതും ടൈൽ ഇട്ടതും ആണ്. രണ്ട് അടുക്കളകൾ ആണ് ഉള്ളത്. ഒരു അടുക്കളയിൽ ചിമ്മിനി അടുപ്പും മറ്റൊന്നിൽ ഗ്യാസ് കണക്ഷനുമാണ് ഉള്ളത്. സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ആവശ്യാനുസരണം ടോയ്ലറ്റ് ഉണ്ടെങ്കിലും അവയിൽ ആൺകുട്ടികളുടെ ടോയ്ലറ്റിന് മേൽക്കൂരയില്ല. സ്കൂളിന് സ്വന്തമായി ടെലിഫോൺ കണക്ഷനും ഇ മെയിൽ ഐഡിയും ഉണ്ട്. കൂടാതെ കുട്ടികളുടെ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ ഫേസ്ബുക്ക് അക്കൗണ്ട്, യൂട്യൂബ് ചാനൽ ഇവ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ഈ വർഷത്തെ കലാപരിപാടികൾ എല്ലാം തന്നെ ഈ മാധ്യമങ്ങളിലൂടെ സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും കാണാവുന്ന രീതിയിൽ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്.
സയൻസ് ലാബ് കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കിക്കൊടുക്കാൻ പര്യാപ്തമായ സയൻസ് ലാബ് ഉപകരണങ്ങൾ ഇവിടെയുണ്ട്. വിവിധതരം ടെസ്റ്റ് ട്യൂബ്കളും ബീക്കറുകളും വിവിധ രാസവസ്തുക്കളും ചാർട്ടുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഗണിതലാബ്
വിവിധ അളവുതൂക്ക ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ ഗണിത പഠനത്തിനായി ഒരുക്കിയിട്ടുണ്ട്.
ഐ.സി.റ്റി മെച്ചപ്പെട്ട ഐസിടി പഠന സാധ്യതകൾ ഈ സ്കൂളിൽ ഉണ്ട്. നല്ല ലാബ്, രണ്ട് കമ്പ്യൂട്ടറുകൾ, പ്രിന്റർ, ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഐ സി ടി യിൽ അധിഷ്ഠിതമായ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ അധ്യാപകരും ഉണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോകൾ, സിനിമകൾ എന്നിവ യഥാസമയം പ്രദർശിപ്പിക്കുന്നു.ധാരാളം സി. ഡി കളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ലൈബ്രറി വായിച്ചു വളരുന്ന ഒരു തലമുറയാണ് നാടിന്റെ സമ്പത്ത്. ഈ ലക്ഷ്യം മുൻനിർത്തി വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളിൽ ലൈബ്രറി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂൾ ലൈബ്രറിയിൽ 653 പുസ്തകങ്ങളുണ്ട്. കൂടാതെ കുട്ടികൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സംഭാവനയായി അമ്പതോളം പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ചിരിക്കുന്നു. വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യാറുണ്ട്. '