കുന്നുമ്മൽ യു പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ അത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ജൂൺ 5 പരിസ്ഥിതി ദിനമായ ദിവസം മാത്രം നാം പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും എന്നും നാം പരിസ്ഥിതിയെ പറ്റി ബോധവാന്മാരായിരിക്കണം.പരിസ്ഥിതിയോടുള്ള ചൂഷണങ്ങൾക്കെതിരെ നാം പൊരുതേണ്ടതുണ്ട്. ഇത് നമ്മുടെ കർത്തവ്യമാണ്. വനനശീകരണം, ജലമലിനീകരണം, വായുമലിനീകരണം, കുന്നിടിക്കൽ, വയൽനികത്തൽ ഇതെല്ലാം പ്രകൃതിയോടുള്ള ചൂഷണങ്ങളാണ്.
|