സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ സ്കൂളിന് മഹത്വപരമായ ചരിത്രമുണ്ടായിരുന് . സ്കൂൾ ചരിത്രത്തിലെ ആരംഭഘട്ടത്തിൽ അധ്യാപകർ വിദേശികളായിരുന്നു .എ കെ ജോൺ, കാനോൻഷീൽഡ്‌സ് ,എ ജെ ബർണർ എന്നിവരായിരുന്നു വിദേശികളായ അധ്യാപകർ .1936ൽ ഈ സ്കൂൾ സമ്പൂർണവിദ്യാലയമായി ഉയർത്തപ്പെട്ടു. പരന്നുകിടക്കുന്ന നാലേക്കറിൽ സ്കൂൾ കെട്ടിടങ്ങൾ പണിതതും ഈ കാലത്താണ് .1960 ൽ അന്നത്തെ പ്രിൻസിപ്പലായിരുന്ന ശ്രീ മാർട്ടിൻ അവർകളുടെ പ്രയത്‌നത്തിലൂടെ ഇതൊരു എയ്ഡഡ് സ്കൂൾ ആയി മാറ്റപ്പെട്ടു . 1991 ൽ മാനേജരായിരുന്ന ശ്രീ ജോൺസൻ അവർകളുടെ ശ്രമഫലമായി ഇതൊരു ഹയർസെക്കന്ററിസ്കൂൾ ആയി ഉയർത്തപ്പെട്ടു .ആരംഭത്തിൽ ഹ്യുമാനിറ്റീസ് ബാച്ച് മാത്രം അനുവദിച്ചിരുന്നു. 1998 ൽ സയൻസ് ,കോമേഴ്‌സ് ബാച്ചുകൾകൂടി അനുവദിക്കുകയുണ്ടായി . 2000 ൽകൊമേഴ്‌സിന്റെ മറ്റൊരു ബാച്ച് കൂടി അനുവദിച്ചിരുന്നു.ഇപ്പോൾ ഹൈസ്കൂളിലും,ഹയർസെക്കന്ഡറിയിലും കൂടി 540 കുട്ടികൾ പഠിക്കുന്നു