ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/രണ്ട് അടുക്കളക്കവിതകൾ

രണ്ട് അടുക്കളക്കവിതകൾ

(1). അവിയൽ

ചേന, മുരിങ്ങയ്ക്ക, വെള്ളരിയ്ക്കാ, മാങ്ങ
നീളത്തിൽ കഷ്ണം നുറുക്കിയമ്മ
ചെറുതീയടുപ്പിൽ കൽച്ചട്ടിവച്ചു
കഷ്ണങ്ങളൊക്കെയതിൽ നിറച്ചു
വെന്തുവന്നപ്പോൾ പുളിപിഴിഞ്ഞൂ
തേങ്ങാ ,മുളക്, ജീരകം, ചോന്നുള്ളി
നന്നായ്ചതച്ചിട്ടു തീ കുറച്ചു
അഞ്ചു മിനിറ്റു കഴിഞ്ഞു കാണും
ഒരു കുഞ്ഞിക്കരണ്ടി വെളിച്ചെണ്ണയും
രണ്ടു തണ്ടൂർത്തിയ വേപ്പിലയും
തീയണച്ചിട്ടു കറിയിൽച്ചേർത്തു
തവി കൊണ്ടു നന്നായിളക്കി വച്ചു.
ഇത്തിരി നേരം കഴിഞ്ഞപ്പോഴെല്ലാടോം
കുമുകുമാ അവിയലിൻ മണമുയർന്നൂ
അവിയൽപ്പരുവമാം പുസ്തകക്കൂമ്പാരം അടുക്കിപ്പെറുക്കെ ഞാനോർത്തിതെല്ലാം.
     

(2) പoനം
          
തവികൊണ്ടു മാവാൽ
ചുടുകല്ലിൽ കുറിച്ചമ്മ
വൃത്തത്തിൽ നല്ലോരു കവിത
ചമ്മന്തികൂട്ടി പഠിച്ചു ഞാൻ മുഴുവനും
ദോശയെന്നല്ലോ അതിൻ്റെ പേര്
ശ്ശ് !ശ്ശ് ! ദോ ഇശ്ശ്
ദോശയെന്നല്ലോ അതിൻ്റെ പേര്.

എസ്സ്.അനന്തപത്മനാഭൻ
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത