ക്രേവൻ എൽ.എം.എസ്.എച്ച്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
വഴി തെറ്റി വന്നൊരു കുഞ്ഞു കൊറോണ വഴി നീളെ കരഞ്ഞു നടക്കുകയായിരുന്നു. ആരും അതിനെ ഗൗനിച്ചതേയില്ല. ഓരോ വീടുകൾക്കു മുമ്പിലും അവൻ വന്നു നിന്നു. ഏവരും കൈ കഴുകി ആട്ടിപ്പായിച്ചു. നിരാശയോടെ വീണ്ടും അവൻ ദൂരങ്ങൾ താണ്ടി. ചിലർ അവനെ സ്വീകരിച്ചു. അവരാകെ കൊറോണ ബാധിതരായി. ഇത് കണ്ട് അവൻ ചിരിച്ചു. സന്തോഷത്താൽ മതി മറന്നു. ആടിത്തിമിർത്തു. തെരുവുകൾ അവന് സ്വാഗതമേകി..... ജൈത്യയാത്ര തുടങ്ങി..... ഒടുവിൽ ഒരു ദേശം അവനെ സ്വീകരിച്ചു. അവന്റെ സ്വഭാവങ്ങൾ മനസ്സിലാക്കിയ അവർ അവനെതിരെ കരുക്കൾ നീക്കി. അവർ പുതിയ ജീവിത ശൈലികൾ തെരെഞ്ഞെടുത്തു. അവിടെ അവന് പിടിച്ചു നിൽക്കാനായില്ല. മുള്ളുകൾ പോലുള്ള ശരീരത്തിൽ മാറ്റങ്ങൾ വരുവാൻ തുടങ്ങി. അവിടെ നിന്നു നിരാശനായി പടിയിറങ്ങുകയാണവൻ. ദേശം ഒന്നാകെ പാടി ഗോ ഗോ ഗോ എവേയ് കൊറോണ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |