ക്രിസ്തുജ്യോതി ചെത്തിപ്പുഴ/മാനേജ്മെന്റ്.

സ്കൂൾ പ്രവേശനം

വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിർണയിച്ചതിനുശേഷം അർഹരായ വിദ്യാർത്ഥികൾക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നൽകുന്നു.

സ്കൂൾ സമയം

രാവിലെ 8.45 മുതൽ ഉച്ചതിരിഞ്ഞ് 3.30 വരെ 45 പീരിയഡുകളായി സ്കൂൾ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാർത്ഥികളുംടെ ഭവനങ്ങളിൽ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സിൽ പ്രവേശിപ്പിക്കുകയുള്ളൂ.

യൂണിഫോെം

വിദ്യാർത്ഥികൾക്ക് നേവി ബ്ലൂ പാൻറ് / സ്കേർട്ട് , വെള്ള ഷർട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂൺ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡൻറിറ്റി കാർഡ് എന്നിവയാണു. പ്ലസ് വൺ പ്ലസ്ടു പെണ്കുട്ടികൾ വെള്ള ഷർട്ടിനു മീതെ ചെക്കിൻറെ ഓവർകോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാൻഡും ഇടണം. "'കൂടുതല് വിവരങ്ങള്ക്ക്"'


ഭാഷ

ഇംഗ്ലീഷിൽ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതൽ പത്താം തരം വരെ മലയാളം പഠിക്കണം. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാർത്ഥികൾ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു.

പി.ടി.എ.

വർഷത്തിൽ പ്രധാനമായും അ‍ഞ്ചോ ആറോ പി.ടി.എ. ജനറൽ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളിൽ നിലവാരം പുലർത്താത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി പ്രത്യേകം മീറ്റിംഗുകൾ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിൻറെ പുരോഗമനങ്ങൾക്ക് പി.ടി.എ. എന്നും മുൻപന്തിയിലാണു.

റിസൾട്

സർക്കാർ നിർദ്ദേശവും നിയമവും പാലിച്ചുള്ള പരീക്ഷയും റിസൾട്ടുമാണു ഇവിടെ നടപ്പാക്കുന്നത്. എല്ലാ വർഷവും പത്തിലും പന്ത്രണ്ടിലും 100% വിജയം കൈവരിച്ച സ്കൂളാണിത്.

അക്ഷയ വിദ്യാഭ്യാസ പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനശേഷിയുള്ള വിദ്യാർത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 75-ലധികം വിദ്യാർത്ഥികൾക്ക് ആനുകൂല്യം നല്കിവരുന്നു.

സമ്പൂർണ്ണ ലോകം

വിദ്യാർത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സമ്പൂർണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതിൽ ഉൾ പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സമ്പൂർണ്ണ ലോകത്തിൽ വ്യക്തമാക്കിയിരിക്കണം. ഈ രേഖകൾ ഓരോ വർഷവും അതാത് ക്ലാസ് ടീച്ചർ സൂക്ഷിക്കുന്നതും വിദ്യാർത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കൽ പൂരിപ്പിച്ച ചോദ്യാവലി വിദ്യാർത്ഥി വിടുതൽ വാങ്ങുന്നതു വരെ സ്കൂൾ ശേഖരത്തിൽ സൂക്ഷിക്കുന്നതാണ്.

ഗൈഡൻസ് & കൗൺസലിംഗ്

വിദ്യാർത്ഥികളിലെ മാനസിക വൈകാരിക പഠനപ്രശ്നങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും പരിഹാര മാർഗ്ഗങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നു. ഈ സേവനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണു. ഒഴിവു സമയങ്ങളിൽ മാതാപിതാക്കൾക്ക് കൗൺസിലറെ കാണുവാനും മക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം നേടുവാനും സാധിക്കുന്നു.

ബോർഡിംഗ്

വിദ്യാലയത്തോട് ചേർന്ന് ഇരുന്നൂറ് ആൺകുട്ടികൾക്കും നൂറോളം പെൺകുട്ടികൾക്കും താമസിക്കാൻ കഴിയുന്ന ബോർഡിംഗ് സൗകര്യമുണ്ട്. കൃത്യമായ ചിട്ടയും പ്രവർത്തനങ്ങളുമുള്ള ഈ സ്ഥാപനം ക്രിസ്തുജ്യോതിയുടെ വിജയങ്ങളിലൊന്നാണു. ദൂരെ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ പ്രയോജനകരമാണു.

സ്റ്റാഫ് ട്രെയിനിംഗ്

ഓരോ വർഷവും മെയ് 28,29 ദിവസങ്ങളി‍ൽ അദ്ധ്യാപകരുടെ പഠന നൈപുണികൾ വികസിപ്പിക്കാനും മാനസിക ശേഷി പരിപോഷിപ്പിക്കാനുമായി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഓറിയന്റേഷൻ പ്രോഗ്രാമാണിത്. സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ഈ അവസരത്തിൽ ഉണ്ടായിരിക്കും.

പ്രൊഫൈൽ

വിദ്യാർത്ഥികളിലെ പഠനാഭിരുചിയുടെ മൂല്യങ്ങൾ ശേഖരിക്കാൻ മാനേജ്മെന്റ് നടപ്പിലാക്കിയ സ്കോർഷീറ്റാണു പ്രൊഫൈൽ. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും ഹയർസെക്കന്ററി തലത്തിലുമായി ഇതു നടപ്പിലാക്കിയിരിക്കുന്നു. എട്ടാം തരത്തിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിക്ക് 8,9,10 ക്ലാസ്സുകളിലേയ്ക്ക് ഒരു പ്രൊഫൈലാണുള്ളത്. ഇതിലൂടെ ഓരോ വർഷവും വിദ്യാർത്ഥിക്കുണ്ടായ പഠന പുരോഗതി നിർണ്ണയിക്കാൻ കഴിയുന്നു.

പ്രധാന താളിലേയ്ക്ക്