കോഴിമുട്ടയെ റബ്ബർപന്താക്കാമോ
നിങ്ങൾ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബർപന്താക്കാൻ സാധിക്കും
- അവശ്യ വസ്തുക്കൾ
- പുഴുങ്ങിയ മുട്ട
- മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
- വിനാഗിരി(സുർക്ക)
- പ്രവർത്തനം
- പുഴുങ്ങിയ മുട്ട ഗ്ളാസ്സിൽഇറക്കിവെയ്ക്കുക.
- മുട്ട മൂടുന്ന അളവിൽ വിനാഗിരിഒഴിക്കുക.
- മുട്ടയെ നിരീക്ഷിക്കൂ.അതിൽനിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന കാർബൺഡയോക്സൈഡാണ് ഈ കുമിളകൾ.
- മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
- മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
- ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികൻ റബ്ബർപന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.