സ്കൂൾ ചരിത്രം  : 1950 ജൂണിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി സ്ഥലം അധികാരി ശ്രീ എം. ഒ നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നാട്ടിലെ വിദ്യാഭ്യാസ തല്പരരുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രസ്തുത പ്രവർത്തനത്തിന്റെ ഫലമായി 1950 ജൂൺ മാസം ആദ്യം സ്കൂൾ സ്ഥാപിതമായി. ഒരു താത്കാലിക ഷെഡിൽ ആണ് ആദ്യം തുടങ്ങിയത് ശ്രീ കുറ്റിയാട്ട് നാരായണൻ നമ്പ്യാർ ശ്രീ മാവില കമ്മാരൻ നമ്പ്യാർ എന്നിവർ സ്ഥലം സംഭാവന ആയി നൽകി അതുപോലെ ആവശ്യമായ മരങ്ങളും നൽകിയാണ് താത്കാലിക ഷെഡ് നിർമ്മിച്ചത്. പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. കോട്ടൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ശ്രീ സി. ടി. കൃഷ്ണൻ നമ്പ്യാർ ശ്രീ വി. വി. നാരായണൻ നമ്പ്യാർ എന്നിവർ ആരംഭ കാലത്തെ അദ്ധ്യാപകരായിരുന്നു.1954-55അധ്യയന വർഷം ശ്രീ വി വി നാരായണൻ നമ്പ്യാർ മാനേജറായിട്ടുള്ള എലിമെന്ററി സ്കൂൾ കോട്ടൂർ എ യു പി സ്കൂൾ ആയി ഉയർത്തി പ്രവർത്തനം തുടർന്നു. യു പി സ്കൂൾ ആയതു മുതൽ ശ്രീ കെ വിഷ്ണു നമ്പൂതിരി പ്രധാന അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹം 1985വരെ തുടർന്നു ശ്രീ സി ടി കൃഷ്ണൻ നമ്പ്യാർ, ശ്രീ വി വി നാരായണൻ നമ്പ്യാർ ശ്രീ പി സി നാരായണൻ നമ്പ്യാർ ശ്രീ കെ കെ ഗോപാലൻ നമ്പ്യാർ. ശ്രീമതി സി എച്ച്. സരോജിനി. ശ്രീ വി ടി വിക്രമനുണ്ണി നായനാർ എന്നിവർ അദ്ധ്യാപകർ ആയിരുന്നു.1958-59കാലത്ത് എട്ടാം തരം  വരെ യു പി സ്കൂളിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ 1961ഓടെ യു പി സ്കൂളിൽ നിന്നും എടുത്തുമാറ്റി ഹൈസ്കൂളിനോട് ചേർത്തു. യു പി സ്കൂൾ പൂർണമാകുമ്പോൾ 200 ഇൽ അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വല്ലത്തില്ല ത്തു ഗണപതി ആയിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി. ഒരു സ്ഥിരം കെട്ടിടം ഉണ്ടാകുന്നത് 1954-55വർഷത്തിൽ ആണ്. പിന്നീട് മറ്റു കെട്ടിടങ്ങളും  നിർമ്മിച്ചു. ഇന്നത്തെ നിലയിലുള്ള നാല് കെട്ടിടങ്ങൾ പൂർണമാകുന്നത് 1973 ലാണ്.സ്കൂളിൽ ഇപ്പൊൾ മതിയായ കെട്ടിട സൗകര്യങ്ങൾ ഉണ്ട്. പ്രത്യേകം കഞ്ഞിപ്പുര ഉണ്ട് (95ഇൽ)വൈദ്യുതികരിച്ചിട്ടുണ്ട് (95മാർച്ചിൽ ) കിണർ ഉണ്ട്, മോട്ടോർ, ചുറ്റുമതിൽ, ടാങ്ക്, കക്കൂസ്, പ്രത്യേകം മൂത്രപ്പുര, എന്നീ സൗകര്യങ്ങളും ഉണ്ട്. ആവശ്യത്തിന് ഉപകരണങ്ങൾ ഉണ്ട്. ഓഫീസ് റൂം, സ്റ്റാഫ്‌ റൂം, എന്നിവയും ഉണ്ട്. ഉച്ചഭാഷിണി, റേഡിയോ, ലാപ്ടോപ് , പ്രൊജക്ടർ എന്നിവയും ഉണ്ട്. ശ്രീ കെ വിഷ്ണു നമ്പൂതിരി റിട്ടയർ ചെയ്ത ശേഷം 1985 ജൂൺ മുതൽ 1993 ജൂൺ 30 വരെ ശ്രീ വി ടി  വിക്രമനുണ്ണി നായനാരായിരുന്നു പ്രധാന അദ്ധ്യാപകൻ.1993 ജൂൺ മുതൽ 94 മെയ്‌ വരെ ശ്രീ ടി സി ചെറിയാൻ ആയിരുന്നു ഹെഡ് മാസ്റ്റർ.15/7/93 മുതൽ 9/10/95 വരെ ശ്രീ ടി. ഡി  തോമസ് ഇൻചാർജ് ആയി പ്രവർത്തിച്ചിട്ടുണ്ട്.10/10/95 മുതൽ 31/5/2004 വരെ ശ്രീ എം. ഒ. മാധവൻ മാസ്റ്ററും, 1//6/2004 മുതൽ 31/5/2019 വരെ ടി ഡി തോമസ് മാസ്റ്ററും, 1/6/2019 മുതൽ ശ്രീ എം ഒ  സഹദേവൻ മാസ്റ്ററും തുടരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം