യക്ഷി
ഒരു ദിവസം രാത്രി പഠിക്കുന്നതിനിടയിക്ക് ശാഹിനതാത്ത യക്ഷിയെകുറിച്ച പറഞ്ഞു
'വെളുത്ത സാരി ഉടുത്ത് മുടിപറച്ചിട്ട് രാത്രിയില് നടക്കുംന്നു'
ആണുങ്ങളോ പെണ്ണുങ്ങളോന്നു ഞാൻ ചോദിച്ചു .
ആണുങ്ങള് സാരി ഉടുക്കോ പൊട്ടത്തിന്ന് ശാഹിനതാത്ത ചോദിച്ചു.
രാത്രി ഇരുട്ടത്ത് വീടിന്റെ പുറത്തു നോക്കിയാൽ ചെലപ്പോ യക്ഷി നടക്കുന്നത് കാണാന്ന് ശാഹിനതാത്ത പറഞ്ഞു.
ഉറങ്ങുന്നേനു മുമ്പ് ഞാൻ ജാലകത്തിന്റെ എടക്കൂടെ പുറത്തു നോക്കി.
യക്ഷിനെ കണ്ടിട്ടില്ല.
ഉറക്കം നെട്ടിയേര പിന്നെ നോക്കി വെളുത്ത വസ്ത്രം ഉടുത്തിട്ട് എടയിലൂടെ യക്ഷി നടക്കുന്നത് കണ്ട്.
നേരം വെളുത്തപ്പം ഞാൻ യക്ഷിയെ കണ്ടകാര്യം ഉമ്മയോട് പറഞ്ഞു .
അത് ചായപീടിക തൊറക്കാൻ പുലർച്ചെ പങ്കജാട്ടൻ പോവുന്നതാന്ന് ഉമ്മ പറഞ്ഞു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ
|