കൊറോണ ഭീകരൻ
കൂട്ടുകാരെ, ലോകത്താകെ കൊറോണ എന്ന മഹാമാരി പടർന്നുപിടിക്കുകയാണ്. ദിനംപ്രതികൊറോണ ബാധിച്ച് കുറേ പേർ മരിച്ചു പോകുന്നു . കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്.പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയൊക്കെയാണ് അത്. കൊറോണാ വൈറസിനെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കണം അതിനുവേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? എല്ലാവരും വീട്ടിനുള്ളിൽ തന്നെ ഇരിക്കണം, ആരും പുറത്തു പോകരുത്, മാസ്ക് ധരിക്കുക തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തുക ,ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.

നമ്മുടെ കൊച്ചു കേരളം നമുക്കേവർക്കും അഭിമാനകരമായ തരത്തിൽ രോഗ പ്രതിരോധത്തിൽ ലോകത്തിനുതന്നെ മാതൃകയായി കൊണ്ടിരിക്കുകയാണ്. കൊറോണയെ തുരത്താൻ ലോകത്ത് എല്ലാവർക്കും എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


സൽവ ഫാത്തിമ
3A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം