കൊളത്തൂർ കെ വി എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്. തനി ഉൾനാടൻ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതിൽ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളിൽ നിന്നുപോലും പിൽക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചവരുമായ നിരവധി വിദ്യാർഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയർന്നുവന്നിട്ടുള്ളത്.