കൊളക്കാട് മിക്സഡ് എ എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരേതനായ കലേക്കാട്ട് ദാമോദരൻ നായരായിരുന്നു ആദ്യ കാല മാനേജർ .മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിലുണ്ടായിരുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു .ഈ രണ്ട് സ്കൂളിലും കുട്ടികൾ കുറഞ്ഞപ്പോൾ ഒരു സ്കൂൾ നിർത്തൽ ചെയ്തു .രണ്ട് സ്കൂളിലേയും കുട്ടികളെ ഒന്നിച്ച് കൊളക്കാട് മിക്സഡ് എൽ .പി .സ്കൂൾ നിലവിൽ വന്നു .ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെ പ്രവർത്തിച്ചിരുന്നു .ഇന്ന് ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 62 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഈ വിദ്യാലയത്തിലുണ്ട് .കൂടാതെ പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നുണ്ട് .ആനക്കുളം മുചുകുന്ന് റോഡിൽ കൊയിലോത്തും പടിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കായി കൊടക്കാട്ടും മുറിയുടെ അഭിമാനമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു ..