ബഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി

-------------------------------------

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കൊല്ലം യുപി സ്കൂളിൽ

ബഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി ആരംഭിച്ചു.

സ്കൂൾതല വായനാക്കൂട്ടം ഉദ്ഘാടനം ശ്രീ എൻ വി വത്സൻ മാസ്റ്റർ നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  ജിസ്ന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീമതി ലിൻസി ടീച്ചർ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ പുസ്തക പരിചയം,  കവിതാലാപനം, കടങ്കഥ അവതരണം എന്നിവ നടന്നു.

മാനേജ്മെന്റ് പ്രതിനിധി ശ്രീ കൊടക്കാട്ട് രാജീവൻ മാസ്റ്റർ, ശ്രീലേഷ് മാസ്റ്റർ ആശംസകൾ നേർന്നു.