== കൊല്ലം

kollam chira

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിയ്യൂർ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കൊല്ലം.മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ പിഷാരികാവ് സ്ഥിതിചെയ്യുന്നത്ഇവിടെയാണ്. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ ദേശത്തിന് കൊല്ലം എന്ന പേര് വന്നത്.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെഒരു ഗ്രാമമാണ് കൊല്ലം.ഈ ഗ്രാമത്തിന്റെ ചില ഭാഗങ്ങൾ കടലോര പ്രദേശങ്ങളാണ്.

പൊതു സ്ഥാപനങ്ങൾ

 
kllam up school
  • കൊല്ലം പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ്
ആരാധനാലയങ്ങൾ
 
pisharikavu

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം - നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടത്തെ ചുമർ ചിത്രങ്ങൾ ഏറ്റവും പഴക്കമുള്ളതാണ്. ക്ഷേത്രത്തിലെ വാർഷിക ഉത്സവം മീനം എന്ന മലയാള മാസത്തിൽ 8 ദിവസമാണ് നടക്കുന്നത്. ഏഴാം ദിവസം വലിയ വിളക്ക്, എട്ടാം ദിവസം കളിയാട്ടമായി ആഘോഷിക്കുന്നു.കാ ളിയാട്ട മഹോത്സവത്തിന് ക്ഷേത്രത്തിലെ നാന്തകം വാൾ പെൺ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. മലബാറിലെ ഏറ്റവും വലിയ ഉത്സവമാണിത്.

പാറപ്പള്ളി മഖാം

കൊല്ലം ദേശത്തെ മറ്റൊരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് പാറപ്പള്ളി മഖാം. കടലോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിയിലേക്ക് വിവിധ ദേശങ്ങളിൽ നിന്നും തീർത്ഥാടകർ എത്തുന്നു.