കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/കുറുക്കനും മുതലയും
കുറുക്കനും മുതലയും
ഒരു മുതലയും ഞണ്ടും കുട്ടുകാരായിരുന്നു. ഒരു കുളത്തിലാണ് അവരുടെ താമസം. മുതലക്ക് കുറുക്കന്റെ ഇറച്ചി തിന്നുവാൻ ആശ. ഞണ്ടുപോയി ഒരു കുറുക്കനെ സൂത്രത്തിൽ കൂട്ടികൊണ്ട് വന്നു. കുളത്തിൽ ധാരാളം മീനുകളുണ്ട്. അവയെ പിടിച്ചു തിന്നു കൊള്ളുവാൻ കുറുക്കനോട് പറഞ്ഞു. കുറുക്കൻ വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുതലയെ കണ്ടു. പേടിച്ചു തിരിഞ്ഞോടാൻ നോക്കിയ കുറുക്കനോട് ഞണ്ട് പറഞ്ഞു. കുറുക്കച്ചാ പേടിക്കേണ്ട അത് ചത്ത മുതലയാണ്. കുറുക്കനും മോശക്കാരൻ അല്ലായിരുന്നു. അവൻ പറഞ്ഞു ചത്ത മുതല ആണെങ്കിൽ അത് എന്താ വാലാട്ടാത്തത്. അത് കേട്ടപ്പോൾ മുതല വിചാരിച്ചു താൻ ചത്തതാണെന്ന് കുറുക്കനെ ബോധ്യപ്പെടുതണമെന്ന്. അവൻ തന്റെ വാൽ ആട്ടാൻ തുടങ്ങി. അത് കണ്ടപ്പോൾ കുറുക്കന് മനസിലായി മുതല ചത്തിട്ടില്ല എന്ന്. ഞണ്ട് തന്നെ മുതലയ്ക്ക് ആഹാരമാക്കാൻ ആണ് കൊണ്ട് വന്നത് എന്ന് അവനു ബോധ്യമായി. എടാ ഞണ്ടെ നിന്റെയും മുതലയുടെയും തന്ത്രം എനിക്ക് മനസിലായി. നിന്നെ ഞാൻ വെറുതെ വിടില്ല. ഇപ്പോൾ ഞാൻ പോകുന്നു. ഇത് കേട്ടപ്പോൾ ഞണ്ടും മുതലയും പേടിച്ചു പോയി. അവർ പിന്നെ ആരെയും ചതിക്കാൻ ശ്രമിച്ചിട്ടില്ല
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |