ജാഗ്രത

മഹാമാരിയെ എതിർത്തു നിൽക്കാൻ
കരുതൽ വേണം, ഭയമല്ലിത് ജാഗ്രത
ദിനരാത്രങ്ങളോളം കഷ്ടപ്പെടുന്ന
ഡോക്ടർമാർ, നേഴ്സുമാർ
അവരെ സഹായിക്കാൻ നാം
കരുതലോടെ നിൽക്കണം
സർക്കാരിൻറെ നിർദ്ദേശങ്ങൾ
അംഗീകരിച്ച് പ്രവർത്തിക്കുക
മനുഷ്യരെ അടിമപ്പെടുന്ന
ഈ മഹാമാരിയെ തുരത്തുക
ചിത്രശലഭങ്ങളെ പോലെ
പാറിപറന്നിരുന്നു ഞങ്ങൾ
കൂട്ടിലടച്ച കിളിയെപോലെജീവിക്കുന്നു
കോടിജനങ്ങളുടെ ജീവനെടുത്ത
ഈ മഹാമാരിയെ നശിപ്പിക്കണം
പിഞ്ചുകുഞ്ഞിൻറെ ജീവനെടുക്കിയ
ഈ കൊറോണയെ ഒറ്റെകെട്ടായി
നിന്ന് നമ്മുടെ രാജ്യത്തിനെ
രക്ഷിക്കുക നാം....................
 

ആഷിക സുഗതൻ കെ
5 കൊട്ടയോടി എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത