കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ/പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
എന്റെ സ്കൂൾ എന്റെ അഭിമാനം
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' - പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി, എളമ്പാറ എൽപി സ്കൂൾ മട്ടന്നൂർ, സിഎച്ച്എംഎച്ച്എസ്എസ് എളയാവൂർ, ജിഎച്ച്എസ്എസ് മമ്പറം ആയിത്തറ സ്കൂളുകളാണ് സിഎച്ച്എംഎച്ച്എസ്എസ് എളയാവൂർ സ്കൂളിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ കെ.സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള സമഗ്ര പരിശീലനം
കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലെ ഓഫീസർമാർക്കുള്ള സമഗ്ര , സഹിതം, സമ്പൂർണ്ണ പ്ലസ് അടിസ്ഥാനമാക്കിയുള്ള ഏക ദിന പരിശീലനം 25.06.2025 ബുധനാഴ്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വിവിധ ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ, ജില്ലാ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എനിവർ പങ്കെടുത്തു . സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ ഷാനവാസ് , നിഷാദ് , സുരേന്ദ്രൻ എന്നിവർ വിവിധ ക്ലാസ്സുകൾ കൈാര്യം ചെയ്തു .കൈറ്റ് CEO അൻവർ സാദത്ത് ഓഫീസർമാരുമായി ഓൺലൈനായി സംവദിച്ചു.
പ്രധാനാധ്യാപകർക്കുള്ള സമഗ്ര പരിശീലനത്തിനുള്ള ഡി ആർ ജി
പ്രധാനാധ്യാപകർക്കുള്ള സമഗ്ര പരിശീലനത്തിനുള്ള റിസോഴ്സ് പേഴ്സൺമാർക്കുള്ള ഡി ആർ ജി പരിശീലനം 26.06.2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കൈറ്റ് ഡി ആർ സിയിൽ വെച്ച് നടന്നു. വീഡിയോ കോൺഫറൻസ് വഴി നടന്ന പരിശീലനത്തിൽ സംസ്ഥാന ആർ പി മാർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. മാസ്റ്റർ ട്രെയിനർമാരെ കൂടാതെ വിവിധ ഉപജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.