കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്


 സമൂഹം എന്ന് പറയുന്നത് വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങൾ ജീവിക്കുന്ന ഇടമാണ്. വ്യത്യസ്ത ചിന്തകൾ ഉള്ളവർ, വ്യത്യസ്ത ആശയം ഉള്ളവർ അതിൽ നന്മയിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്ന ആളുകളും തിന്മയിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്ന ആളുകളും ഉണ്ട്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം നമ്മുടെ സമൂഹത്തെ നന്മയുടെ പാതിലേക്ക് നയിക്കുക എന്നുള്ളതാണ്. അതിനായിഎല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടാണ് സോഷ്യൽ സയൻസ് ക് ക്ലബ്ബ്  രൂപീകരിച്ചിരിക്കുന്നത്.
                      ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 14 ശിശുദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ജൂലൈ 21 ചാന്ദ്രദിനം എന്നിവ ആചരിച്ചു. സാമൂഹ്യബോധം വളർത്താൻ കുട്ടികൾ എന്ത് ചെയ്യണം എന്നതിനെപ്പറ്റി ബോധവൽക്കരണ ക്ലാസുകൾ നടത്തി.  റോഡ് സേഫ്റ്റി റൂൾസ് ആൻഡ് സിഗ്നൽസ് എന്നതിനെപ്പറ്റിയും ക്ലബ് മെമ്പേഴ്സ് ക്ലാസ് എടുത്തു. ഇന്ത്യ ഏറെ കാത്തിരുന്ന ചാന്ദ്രദൗത്യം ചന്ദ്രയാൻ -3 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ വിക്ഷേപിക്കുന്നത് ലൈവായി കാണിച്ചു. എല്ലാ മാസവും ക്ലബ്ബ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.