പ്രവേശനോത്സവം 2026-27
പ്രവേശനോത്സവം 2026-27

പ്രവേശനോത്സവം

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1, 9:30 ന് വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു ഉൽഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ്  ഡി ബിനു കുമാർ, മറ്റു വാർഡ് മെമ്പർമാർ, പിടിഎ,  എംപിടിഎ വികസന സമിതി അംഗങ്ങളും പങ്കെടുത്തു. നവാഗതരെ സ്വീകരിച്ചു. പായസ വിതരണം നടത്തി.

 
പരിസ്ഥിതി ദിനം


ജൂൺ 5 -  പരിസ്ഥിതി ദിനം

 
പരിസ്ഥിതി ദിന പോസ്റ്റർ രചന ജേതാക്കൾ

വിതുര ഗ്രാമ പഞ്ചായത്ത് തല പരിസ്ഥിതി  ദിനാഘോഷം വിതുര കൃഷി ഭവന്റെ നേതൃത്വത്തിൽ ജൂൺ 5 വെള്ളിയാഴ്ച രാവിലെ 10:30 ന്  നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, കൃഷി ഓഫീസർ ദിവ്യ, കാർഷിക സംഘടനയിലെ വ്യക്തികൾ, എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഫലവൃക്ഷ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ്  ഉദഘാടനം ചെയ്തു. പ്രിത്യേക പ്രിത്യേക അസംബ്ലി കൂടി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ബോധവത്കരണം നടത്തി. ക്വിസ്,  പോസ്റ്റർ രചന മത്സരം വിജയികൾക്ക് സമ്മാനം നൽകി.

 
പരിസ്ഥിതി ദിന ക്വിസ് ജേതാക്കൾ