കെ വി ആർ എച്ച് എസ്, ഷൊറണൂർ/ഗ്രന്ഥശാല
കെ.വി.ആർ.ഹൈസ്കക്കൂൾ ലൈബ്രറി 6000 പുസ്തകങ്ങളാൽ സമ്പന്നമാണ്.കഥ,കവിത, നോവൽ ആനുകാലികങ്ങൾ, പത്രം എന്നിങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതും ആകർഷകവുമാണ്.കെ.വി.ആർ ഹൈസ്ക്കൂൾ ലൈബ്രറിയുടെ പ്രവർത്തനത്തിൻ്റെ ഭാഗമായി ധാരാളം പരിപാടികൾ ആസൂത്രണം ചെയ്യുക ഉണ്ടായി .നവീകരിച്ച ലൈബ്രറിയിൽ എല്ലാ കുട്ടികൾക്കും അവർക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനു ബുക്ക് ഷെൽഫുകൾ ഉണ്ടാക്കുകയും ഓരോ ദിവസവും വ്യത്യസ്ത വിഭാഗത്തിലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ,എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പുസ്തക പരിചയം നടത്തുകയും ചെയ്തു .ദിനാചരണങ്ങളുടെ ഭാഗമായി ഡോക്യുമെൻ്ററികൾ പ്രദർശിപ്പിക്കുകയും ,ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അതിഥി എന്ന പരിപാടി സംഘടിപ്പിക്കുകയും ,കലാമണ്ഡലം വൈസ് ചാൻസലർ മുഖ്യാതിഥിയായി വരുകയും ചെയ്തു .മാസംതോറും അതിഥിയിൽ പ്രഗത്ഭർ പങ്കെടുക്കുന്നു. ഓരോ കുട്ടികളിലേക്കും വായനയുടെ അനുഭവം നേരിട്ട് എത്തുന്ന വിധത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .