2021 - 22 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ആഗസ്റ്റിൽ തുടക്കം കുറിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ദേശീയപതാകാ നിർമ്മാണം അതിൻ്റെ അളവിൻ്റേയും നിറത്തിൻ്റേയും അടിസ്ഥാനത്തിൽ കുട്ടികൾ മനോഹരമായി നിർമ്മിച്ച് ഫോട്ടോ എടുത്ത് അയച്ചു തന്നു. തുടർന്ന് ഓണോത്സവത്തിൻ്റെ ഭാഗമായി മനോഹരങ്ങളായ ഓണപ്പൂക്കളങ്ങൾ നിശ്ചിത വ്യാസമുള്ള വൃത്തങ്ങൾക്കുള്ളിൽ ഒതുങ്ങിക്കൊണ്ട് നിർമ്മിച്ചു. ഓരോ വിഭാഗത്തിലും സമ്മാനാർഹരെ തെരഞ്ഞെടുത്തു.

ഒക്ടോബർ മാസത്തിൽ കുട്ടികൾ ജ്യോമട്രിക്കൽ ചാർട്ടുകൾ വരച്ച് തയ്യാറാക്കി.

ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് ഭാരതീയ ഗണിത ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ലഘുകുറിപ്പുകൾ കുട്ടികൾ തയ്യാറാക്കി ഗണിത ഗ്രൂപ്പിൽ പങ്കുവച്ചു.

സബ് ജില്ലാ തല ഗണിതശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗണിതാശയ അവതരണത്തിൽ ക്ലബ്ബംഗമായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി യുസ്രിയ പങ്കെടുക്കുകയും 'ഒന്നാം ' സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

യു.പി. , ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ക്വിസ്സ് മത്സരം ഓൺലൈനായി നടത്തി വിജയികളെ കണ്ടെത്തി.