സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.ആദ്യമായി ഈ പ്രദേശത്ത് ഒരു സ്കൂളിനുവേണ്ടി ശ്രമം ആരംഭിച്ചത് എക്സൈസ് കമ്മീഷ്ണർ ആയിരുന്ന കാട്ടിപ്പറബിൽ ശ്രീ.നീലകണ്ഡപിള്ളയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം അനുജനായ ശ്രീ.കൊച്ചുക്രിഷ്ണപിള്ള സ്കൂളിനു വേണ്ടിയുള്ള ശ്രമം തുടർന്നു.മണക്കാട്ടം പള്ളി തറവാട്ടിലെ ഗോദവർമ്മ പണിക്കർ നാരായണപ്പണിക്കർ സ്കൂളിനു വേണ്ടി ഒന്നേകാൽ ഏക്കർ സ്തലം ഇഷ്ട്ദാനമായി നൽകി.1937 മെയ് 17 ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.അഡ്വ.കെ.പി.ബാലക്യഷ്ണപിള്ളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏക യു.പി.സ്കൂൾ ആണിത് .