അവധിക്കാലം വന്നെന്നാൽ സന്തോഷം എന്നാശിച്ചു അപ്പോൾത്തന്നെ വന്നെത്തി കൊറോണയെന്നൊരു ഭീകരൻ ആഘോഷങ്ങൾ ഒഴിവാക്കി വിഷുവിനു പടക്കവും ഇല്ലാതായ് കണിയില്ല , കൈനീട്ടവുമില്ല എല്ലാം എല്ലാം ഇല്ലാതായി എത്രയോ മനുഷ്യരെ ഇല്ലാതാക്കി കൊറോണ എന്നയീഭീകരൻ ദു:ഖമുണ്ടെങ്കിലും ഇത്തിരി സന്തോഷമുണ്ടെനിക്കിപ്പോൾ അമ്മയും അച്ഛനും കൂടെയുണ്ട് കൂടെക്കളിക്കുവാൻ ചേട്ടനുണ്ട് ഞങ്ങളൊത്ത് കൂടിടുമ്പോൾ പൂക്കുന്നു സന്തോഷത്തിൻ കണിക്കൊന്ന ....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത